Connect with us
48 birthday
top banner (1)

Featured

സാമ്പത്തിക ക്രമക്കേടുകൾ മുഖ്യമന്ത്രിയെ വരിഞ്ഞു മുറുക്കുന്നു, ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ചതു ക്ലിഫ് ഹൗസിലെന്നു സ്വപ്ന സുരേഷ്

Avatar

Published

on

കൊച്ചി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൂടുതൽ തെളിവുകളും മൊഴികളും പുറത്തു വരുന്നു. ദേശാഭിമാനി മുൻ അസോഷ്യെറ്റ് എഡിറ്റർ ജി. ശക്തിധരൻ, മാധ്യമ പ്രവർത്തക സന്ധ്യ രവിശങ്കർ എന്നിവരുടെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ചതിനു പിന്നിലും മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴിയും പുറത്തു വന്നു. കൊച്ചി ദേശാഭിമാനിയിൽ താമസിച്ച് ഉന്നതർ സംഭാന ചെയ്ത 2.035 കോടി രൂപ താൻ കൂടി ചേർന്നാണ് എണ്ണി തിട്ടപ്പെടുത്തി പനമ്പായിൽ പൊതിഞ്ഞു തിരുവനന്തപുരത്തെത്തിച്ചതെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ.


മുഖ്യമന്ത്രിയുമായുള്ള അടുപ്പവും സ്വാധീനവും ഉപയോ​ഗിച്ച് വിവാദ വ്യവസായി എം.എ ഫാരിസ്കേരളത്തിലും തമിഴ്നാട്ടിലുമായി 1469 ഏക്കർ ഭൂമി കൈക്കലാക്കിയിട്ടുണ്ടെന്നാണു പത്രപ്രവർത്തകയായ സന്ധ്യ വെളിപ്പെടുത്തുന്നത്. ശോഭാ ഡെവലപ്പേഴ്സുമായി ചേർന്നാണ് ഇടപാടുകൾ നടത്തിയത്. ഫാരിസ് പിന്നീട്ഈ ഭൂമി പുതുതായി തുടങ്ങിയ ടെക്നോ ബിൽഡ് എന്ന കമ്പനിക്കു കൈമാറി. 522കോടി രൂപയ്ക്കായിരന്നു ഈ കൈമാറ്റം. ഈ ബിനാമി ഇടപാടുകൾക്കു പിന്നിൽ പിണറായി വിജയന്റെ സ്വാധീനമുണ്ടായിരുന്നു എന്നും സന്ധ്യയുടെ റിപ്പോർട്ടിൽ പറയുന്നു.

ഈ വിവാദങ്ങൾ കത്തി നിൽക്കുമ്പോഴാണ് സ്വപന സുരേഷിന്റെ മൊഴി പുറത്തു വരുന്നത്. ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിൽ വെച്ച് നടന്ന യോഗത്തിലെന്നാണു സ്വപ്ന സുരേഷിൻറെ മൊഴി. കൗൺസൽ ജനറലിടക്കം കമ്മീഷൻ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.
ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്ന സുരേഷിൻറെ വിശദമായ മൊഴിയുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് നടന്നത്. കോൺസൽ ജനറലും എം ശിവശങ്കറും താനും ചർച്ചയിൽ മുഖ്യമന്ത്രിയ്ക്കൊപ്പം പങ്കെടുത്തു. 2019ലാണ് ധാരണാപത്രം ഒപ്പുവച്ചത്. വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയിത്തിനൊപ്പം അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുളള ആശുപത്രി കൂടി പണിയാനായിരുന്നു തീരുമാനം.
പദ്ധതി നിർവഹണ ചുമതല പൂർണമായും സംസ്ഥാന സർക്കാരിനായിരിക്കും എന്നതായിരുന്നു ധാരണാപത്രം. അതായത് കരാറുകാരെ കണ്ടെത്തുന്നതും നിർമാണപൂർത്തീകരണവും അടക്കം എല്ലാം സർക്കാരിൻറെ മേൽനോട്ടത്തിലായിരുക്കും. റെഡ് ക്രസൻറ് നൽകുന്ന പണം സർക്കാർ ഏജൻസികൾക്ക് കൈമാറുക എന്നത് മാത്രമായിരുന്നു യുഎഇ കോൺസുലേറ്റിൻറെ ചുമതല. എന്നാൽ ധാരണാപത്രം ഒപ്പിട്ടതിൻറെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ വസതിയിൽ രാത്രി 7.30 ന് സ്വകാര്യയോഗം ചേർന്നെന്നാണ് സ്വപ്ന പറയുന്നത്. ധാരണാപത്രം പാടേ അട്ടിമറിച്ച് ടെൻഡ‍ർ പോലും വിളിക്കാതെ കരാറുകാരെ തെരഞ്ഞെടുക്കാൻ കോൺസൽ ജനറലിനെ ചുമതലപ്പെടുത്തി.

കോൺസൽ ജനറൽ അടക്കമുളളവർക്ക് പദ്ധതിയിൽ നിന്നുളള കമ്മീഷൻ അടിച്ചുമാറ്റായിരുന്നു ഇതെല്ലാം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നാണ് സ്വപ്ന പറയുന്നത്. ട കേരളത്തിലെ സംവിധാനമനുസരിച്ച് പദ്ധതി നിർവഹണച്ചുമതല സർക്കാർ ഏറ്റെടുത്താൽ കോൺസൽ ജനറൽ അടക്കമുളളവർക്ക് കമ്മീഷൻ കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്. വലിയ കമ്മീഷൻ മുന്നിൽക്കണ്ട് എല്ലാ ജില്ലകളിലും ലൈഫ് പദ്ധതിക്ക് വിദേശ പണം എത്തിക്കാൻ കോൺസൽ ജനറൽ അടക്കമുളളവർ ആലോചിച്ചിരുന്നതായും കുറ്റപത്രത്തിലുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

Published

on

കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.

താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വിജയം ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവ്: പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വിജയം സംസ്ഥാനത്ത് നിലനില്‍ക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിർത്താൻ സാധിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിജയം യുഡിഎഫിന് ഊര്‍ജ്ജം പകരും. അഴിമതിയും സ്വജപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പിലൂടെ 13 ല്‍ നിന്നും 17 ലേക്ക് യുഡിഎഫ് സീറ്റ് ഉയർന്നു. പാലക്കാട് തച്ചന്‍പാറ, തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണം യുഡിഎഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ചൂണ്ടികാട്ടി. എല്‍ഡിഎഫില്‍ നിന്ന് 9 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍ നിന്ന് 11 ലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തി.

Advertisement
inner ad
Continue Reading

Featured

പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് തിളക്കം; എല്‍ഡിഎഫിന് തിരിച്ചടി

Published

on

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയം. കനത്ത തിരിച്ചടി നേരിട്ട് എല്‍ഡിഎഫ്. തൃശൂര്‍ നാട്ടിക, പാലക്കാട് തച്ചംപാറ, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 28 വര്‍ഷമായി എല്‍ഡിഎഫ് ഭരിച്ച പത്തനംതിട്ട നിരണം ഏഴാം വാര്‍ഡും കോണ്‍ഗ്രസ് പിടിച്ചെടുത്തു. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് യുഡിഎഫില്‍ നിന്നും വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ പന്നൂർ വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. 127 വോട്ടുകൾക്കാണ് യുഡിഎഫിലെ ദിലീപ് കുമാർ വാർഡ് പിടിച്ചെടുത്തത്. പാലക്കാട് തച്ചമ്പാറയിൽ ഏഴ്-ഏഴ് എന്ന നിലയിലാണ് യുഡിഎഫും, എൽഡിഎഫും നിലനിന്നത്. എന്നാലിപ്പോള്‍ എൽഡിഎഫിനെ നിഷ്പ്രയാസം മറികടന്ന് യുഡിഎഫിന് എട്ട് സീറ്റായി മാറി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്‌ കഞ്ഞിക്കുഴി ഡിവിഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സാന്ദ്രമോൾ ജിന്നി ഭൂരിപക്ഷം 745 വോട്ടൊടെ വിജയിച്ചു. ഇടുക്കിയിൽ കരിമണ്ണൂർ പഞ്ചായത്തിലും ‘ കഞ്ഞിക്കുഴിയിലും UDF മികച്ച വിജയം കൈവരിച്ചു.

പാലക്കാട് ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞെടുപ്പിൽ സി.പി.എമ്മിൽ നിന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് ഉൾപ്പെടെ യു.ഡി.എഫിന് നേട്ടം. തച്ചമ്പാറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടും. പതിനഞ്ചംഗ ഭരണസമിതിയിൽ സി.പി.ഐയുടെ സിറ്റിങ് സീറ്റ് കോൺഗ്രസിലെ അലി തേക്കത്ത് 28 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. ഇതോടെ യുഡിഎഫ് അംഗബലം എട്ടായി. ചാലിശ്ശേരി പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴുവീതം അംഗങ്ങളുടെ പിന്തുണയായിരുന്നു. ഒൻപതാം വാർഡിൽ കെ.സുജിത 104 വോട്ടുകൾക്ക് വിജയിച്ചതോടെ ടോസിലൂടെ യുഡിഎഫിന് ലഭിച്ച പഞ്ചായത്ത് ഭരണം സുരക്ഷിതമായി തുടരാനാവും. കൊല്ലം ജില്ലയിൽ ഇടതുമുന്നണിയിൽ നിന്ന് രണ്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 43 വോട്ടിന് ഇവിടെ യുഡിഎഫിലെ അഡ്വ. ഉഷാ ബോസ് വിജയിച്ചു . കഴിഞ്ഞ തവണ 18 വോട്ടിന് എൽഡിഎഫ് വിജയിച്ച സീറ്റാണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചുപിടിച്ചത്‌. തേവലക്കര പഞ്ചായത്ത്‌ പാലക്കൽ വടക്ക് 22ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ്‌ സ്ഥാനാർഥി ബിസ്മി അനസ് ഇവിടെ വിജയിച്ചു. 148 വോട്ടിനാണ്എൽഡിഎ ഫ് സ്ഥാനാർത്ഥിയെ ബിസ്മി അനസ് പരാജയപ്പെടുത്തിയത്.

Advertisement
inner ad

മലപ്പുറം തൃക്കലങ്ങോട് മരത്താണി വാർഡ് സിപിഎമ്മിൽ നിന്ന് മുസ്ലീം ലീഗ് തിരിച്ചുപിടിച്ചു. 519 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലൈല ജലീലാണ് വിജയിച്ചത്. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ഫൈസൽ മോൻ 43 വോട്ടുകൾക്കാണ് വിജയിച്ചത്. കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. 234 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി കൃഷ്ണദാസൻ കുന്നുമ്മൽ വിജയിച്ചത്. ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപക്ക് എരുവ വിജയിച്ചു.

Advertisement
inner ad
Continue Reading

Featured