Connect with us
48 birthday
top banner (1)

Kannur

ഒടുവിൽ പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം; പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി

Avatar

Published

on

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ ഒടുവിൽ നടപടിയെടുത്ത് സിപിഎം. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച തലശേരി കോടതി വിധി പറയാനിരിക്കെയാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തത്.

ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്ന് ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് തകർത്ത സംഭവം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

Published

on

കണ്ണൂർ: പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് തകർത്ത കേസില്‍ അറസ്റ്റിലായ സിപിഎം പ്രവർത്തകൻ റിമാന്‍ഡില്‍. സിപിഎം സജീവ പ്രവർത്തകൻ വിപിൻ രാജിനെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി തളിപറമ്പ് മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ വിപിൻ രാജിനെ റിമാൻഡ് ചെയ്തു. പിണറായി പഞ്ചായത്തിലെ കോഴൂർ കനാൽ കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്. പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് ഓഫീസിനുള്ളിലേക്ക് തീയിടുകയായിരുന്നു. പ്രിയദർശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംഗ് റൂമും ജനല്‍ ചില്ലകളും അടിച്ച് തകർത്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും സ്ഥലത്തെത്തി. ഓഫീസ് തകർത്തുവെങ്കിലും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി വൈകുന്നേരം ഉദ്ഘാടനം ചെയ്തു.

Continue Reading

Kannur

റിപ്പോർട്ടുകളിൽ പൊരുത്തക്കേട്: നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നവെന്ന് കെ. സുധാകരന്‍ എംപി

Published

on

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലേയും വൈരുധ്യം ദുരൂഹതിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. കണ്ണൂർ ടൗണ്‍ പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ നവീന്‍ ബാബുവിന്‍റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്‍റെയോ പരാമര്‍ശങ്ങളില്ല. പോലീസിന്‍റെ എഫ്ഐആറിലും രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല. ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയ രക്തക്കറയുടെ ഉറവിടമായ പാടുകള്‍ നവീന്‍ ബാബുവിന്‍റെ ശരീരത്തില്‍ നിന്ന് കണ്ടെത്താന്‍ എന്തുകൊണ്ട് പോസ്റ്റുമോര്‍ട്ടത്തില്‍ സാധിച്ചില്ലെന്നത് സംശയിക്കേണ്ട കാര്യമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്‍റെ ബന്ധുക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ അനുമതിയില്ലാതെയാണ് പോലീസ് ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. ഇതിനെതിരെ കോണ്‍ഗ്രസ് അന്ന് തന്നെ പ്രതിഷേധം ഉയര്‍ത്തിയതാണ്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടി മാറ്റണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതായും നവീന്‍ ബാബുവിന്‍റെ ബന്ധു അനില്‍ പി. നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട പി. പി ദിവ്യയുടെ ഭര്‍ത്താവും പരാതിക്കാരനായ പ്രശാന്തനും ജോലി നോക്കിയിരുന്നത് പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു. കുടുംബത്തിന്‍റെ അസാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുകയും അവരുടെ എതിര്‍പ്പ് മറികടന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയതും ഏതെങ്കിലും ബാഹ്യമായ ഇടപെടല്‍ കൊണ്ടാണോയെന്ന് പരിശോധിക്കേണ്ടതാണെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. കുറ്റാരോപിതയെ സംരക്ഷിച്ച പിണറായി വിജയന്‍റെ പോലീസ് സംവിധാനത്തില്‍ അന്വേഷിച്ചാല്‍ നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത നീങ്ങുകയില്ലയെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kannur

കണ്ണൂരിൽ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം

Published

on

കണ്ണൂർ: മുഖ്യമന്ത്രിയുടെ നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം.കോഴൂർ കനാല്‍ കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യേണ്ട ഓഫീസാണ് ആക്രമിക്കപ്പെട്ടത്. ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി പ്രവർത്തകർ മടങ്ങിയ ശേഷം ഞായറാഴ്ച്ച പുലർച്ചെയാണ് പ്രിയദർശിനി മന്ദിരത്തിന് നേരെ അക്രമം നടന്നത്. അക്രമികള്‍ പ്രിയദർശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിംഗ് റൂമും തീ വെച്ച്‌ നശിപ്പിച്ചു.സിസിടിവി ക്യാമറകള്‍ തകർത്തശേഷമായിരുന്നു ആക്രമണം. ജനല്‍ ചില്ലുകളും അടിച്ച്‌ തകർത്തിട്ടുണ്ട്. പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് തീവെച്ച്‌ കെട്ടിടത്തിന് എറിയുകയായിരുന്നു വെന്നാണ് സൂചന. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. വാതില്‍ ഉള്‍പ്പടെ ഭാഗികമായി അഗ്നിക്ക് ഇരയായി. കൊടിതോരണങ്ങള്‍ ആകെ വാരിവലിച്ചിട്ട നിലയിലാണ്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

Continue Reading

Featured