Entertainment
ബലാത്സംഗക്കേസിൽ സിനിമാനിർമാതാവ് അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും യുവതി ആരോപിക്കുന്നുണ്ട്. 1990 ല്‍ ആട്-തേക്ക് മാഞ്ചിയം കേസിലും മാര്‍ട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.
Cinema
സംഗീതജ്ഞ ബോംബെ ജയശ്രീ ആശുപത്രിയിൽ

ന്യൂഡൽഹി : പ്രശസ്ത സംഗീതജ്ഞ ബോംബെ ജയശ്രീ ആശുപത്രിയിൽ. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ. പെട്ടെന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബോംബെ ജയശ്രീയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്.മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായിഅടുത്ത വൃത്തങ്ങള്‍ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ ചെയ്യുന്നു
Entertainment
ഓസ്കാർ ‘സ്റ്റാർ’ ബേബി ജംബോയെ കാണാൻ വിനോദസഞ്ചാരികൾ ഒഴുകുന്നു

ചെന്നൈ: എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഇന്ത്യൻ ഡോക്യുമെന്ററിയുടെ ഓസ്കാർ വിജയത്തെ തുടർന്ന് മുതുമല തേപ്പക്കാട് ആനക്യാമ്പിലേക്ക് സിനിമയിൽ കാണിച്ചിരിക്കുന്ന ആനക്കുട്ടിയെ കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്.
‘മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം’ വിഭാഗത്തിൽ തിങ്കളാഴ്ച ചിത്രം ഓസ്കാർ നേടിയിരുന്നു.
തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതത്തിൽ അനാഥരായ രണ്ട് ആനക്കുട്ടികളെ ദത്തെടുക്കുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തമിഴ് ഡോക്യുമെന്ററിയുടെ സംവിധായകൻ കാർത്തികി ഗോൺസാൽവസും നിർമ്മാതാവ് ഗുണീത് മോംഗയും തിങ്കളാഴ്ച നടന്ന 95-ാമത് അക്കാദമി അവാർഡിൽ സുവർണ്ണ പ്രതിമയിൽ മുത്തമിട്ടു.
Cinema
ഭാവതീവ്രമായ തുരുത്ത് മാര്‍ച്ച് 31ന്

കൊച്ചി : ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തല ചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് ‘തുരുത്ത്’. ചിത്രം മാര്‍ച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു. സുധീഷ്, കീര്‍ത്തി ശ്രീജിത്ത്, മാസ്റ്റര്‍ അഭിമന്യു, എം ജി സുനില്‍കുമാര്‍, ഷാജഹാന്‍ തറവാട്ടില്‍, കെപിഎസി പുഷ്പ, മധുസൂദനന്‍, ഡോ. ആസിഫ് ഷാ, സക്കീര്‍ ഹുസൈന്‍, സജി സുകുമാരന്‍, മനീഷ്‌കുമാര്‍, സജി, അപ്പു മുട്ടറ, അശോകന്‍ ശക്തികുളങ്ങര, പ്രസന്ന എന്നിവര്‍ അഭിനയിക്കുന്നു. ബാനര്‍ യെസ് ബി ക്രീയേറ്റീവ്, ക്വയിലോണ്‍ ടാക്കീസ് പ്രൊഡക്ഷന്‍, നിര്‍മ്മാണം സാജന്‍ ബാലന്‍, സുരേഷ് ഗോപാല്‍, കഥ, രചന, സംവിധാനം സുരേഷ് ഗോപാല്‍, ഛായാഗ്രഹണം ലാല്‍ കണ്ണന്‍, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, സംഗീതം രാജീവ് ഓ എന്‍ വി, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured6 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login