ബിസിനസ് പങ്കാളിയെ വധിക്കാന്‍ ശ്രമം സിനിമാ നിര്‍മാതാവ് പിടിയില്‍

തിരുവനന്തപുരം: ബിസിനസ് പങ്കാളിയായ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിലായി. കൊല്ലം മങ്ങാട് അജി മൻസിലിൽ അംജിത് (44) ആണ് ഗൾഫിൽ നിന്നു മടങ്ങി വരുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച്‌ പിടിയിലായത്. കൂട്ടു പ്രതികളായ 6 പേർ നേരത്തേ പിടിയിലായിരുന്നു. ടി. ദിനേശ് ലാൽ, എസ്.ഷാഫി, ബി.

വിഷ്ണു, പി.പ്രജോഷ്, ഷാഫി, ആഷിക് എന്നിവരാണ് മറ്റു പ്രതികൾ. നാലാം പ്രതി ആഷിക് ട്രെയിൻ തട്ടി മരിച്ചു. ഒളിവിലായിരുന്ന അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട്നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.കിങ് ഫിഷർ എന്ന സിനിമയുടെ നിർമ്മാതാവാണ് അറസ്റ്റിലായ അംജിത്ത്. 2019 മേയ് എട്ടിന് പുലർച്ചെ എംസി റോഡിൽ കരിക്കത്തിനു സമീപമാണ് കേസിനാസ്പദമായ സംഭവം. ഗൾഫിലേക്കു പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു കാറിൽ പുറപ്പെട്ട അടൂർ കണ്ണംകോട് നാലുതുണ്ടിൽ വടക്കതിൽ എ. ഷബീറിനെ (40) യാത്രാ മധ്യേ ആക്രമിച്ചു കൊലപ്പെടുത്താനായിരുന്നു ശ്രമം.

Related posts

Leave a Comment