Connect with us
48 birthday
top banner (1)

Kerala

“സിനിമാ താരങ്ങൾക്ക് ലക്ഷങ്ങളാണ് പ്രതിഫലം, എഴുത്തുകാർക്ക് വണ്ടിക്കാശെങ്കിലും നൽകിക്കൂടെ” : ബാലചന്ദ്രൻ ചുള്ളിക്കാട്

Avatar

Published

on

തിരുവനന്തപുരം: സാഹിത്യ അക്കാദമി നൽകിയ നഷ്ടപരിഹാരം അവഗണിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്. പ്രതിഷേധത്തിന്റെ ലക്ഷ്യം പണമോ സച്ചിദാനന്ദനോ അല്ല. നഷ്ടപരിഹാരത്തിന് വേണ്ടിയല്ല താൻ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad

“സർക്കാർ നൽകുന്ന പണം മാത്രമേ അക്കാദമിക്ക് നൽകാനാവൂ. എഴുത്തുകാരോടുള്ള സമീപനം മാറേണ്ടതുണ്ട്. പണത്തിനു വേണ്ടിയായിരുന്നില്ല പ്രതിഷേധം”.

“പ്രഭാഷണത്തിന് പോകുന്നത് ആശയങ്ങൾ പങ്കുവെക്കാനാണ്. സിനിമാ താരങ്ങൾക്ക് ലക്ഷങ്ങളാണ് പ്രതിഫലം. എഴുത്തുകാരെ അവർ അർഹിക്കുന്ന ബഹുമാനത്തോടെ പരിഗണിക്കണം. യാത്രക്കൂലിയെങ്കിലും തന്നുകൂടെ”- ചുള്ളിക്കാട് ചോദിച്ചു. സമൂഹത്തിൽ അവബോധം ഉണ്ടായാലേ സർക്കാറിനെ അത് സ്വാധീനിക്കൂ. അതിന് അനുസരിച്ചാണ് പിന്നീട് നയം രൂപപ്പെടുന്നത്. അതിന് വേണ്ടിയുള്ള ചെറിയ ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
inner ad

സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പങ്കെടുക്കവെ തുച്ഛമായ വേതനം നല്‍കി അവഗണിച്ചുവെന്നായിരുന്നു എന്നായിരുന്നു ചുള്ളിക്കാടിന്റെ ആരോപണം.

Advertisement
inner ad

Featured

സംസ്ഥാനത്ത് മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11 .30 വരെ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

Continue Reading

Idukki

കാട്ടാനശല്യം തടയാന്‍ സര്‍ക്കാര്‍ സംവിധാനമില്ല: കര്‍ഷകര്‍ ദുരിതത്തില്‍

Published

on

അടിമാലി: മൂന്നാര്‍ വനം ഡിവിഷന് കീഴില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുമ്പോഴും കൃഷിയിടങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വനം ഡിവിഷന് കീഴില്‍ ആറ് റാപിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴുളളത് രണ്ടെണ്ണം മാത്രം. മൂന്നാറില്‍ പടയപ്പയും ചിന്നക്കനാലില്‍ ചക്കകൊമ്പനും ജനവാസ കേന്ദ്രത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

മാങ്കുളം കവിതക്കാട്ടില്‍ രാപ്പകല്‍ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന സാന്നിധ്യം പതിവായി. നേര്യമംഗലം കാഞ്ഞിര വേലിയില്‍ കാട്ടാനകളെത്താത്ത ദിവസങ്ങളില്ല. പെരിയാര്‍ നീന്തി എറണാകുളം ജില്ലയില്‍ എത്തുന്ന കാട്ടാനകള്‍ ജനവാസ മേഖലയിലൂടെ സഞ്ചരിച്ച് പരിക്കണ്ണി, ഊന്നുകള്‍ മേഖലകളില്‍ വരെയെത്തി നാശം വിതച്ച് വരുന്നു. വിവിധ മേഖലകളില്‍ കാട്ടാന ആക്രമണം പെരുകുമ്പോഴും ഇവയെ തടയാന്‍ സംവിധാനമില്ല.

Advertisement
inner ad

വീട്ടുമുറ്റങ്ങളില്‍ വരെയെത്തി നാശം വിതക്കുന്ന കാട്ടാനകളെ ജനവാസ മേഖലകളില്‍ നിന്ന് അകറ്റാന്‍ വനംവകുപ്പ് മാര്‍ഗങ്ങള്‍ ഒരുക്കാത്തത് കുടിയേറ്റ കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും ഭീതിയിലാഴ്ത്തുന്നു. ജനവാസ മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ പല ഭാഗങ്ങളിലും സംരക്ഷണം ഒരുക്കിയിട്ടില്ല. കോടികള്‍ മുടക്കി കിടങ്ങും സൗരോര്‍ജവേലിയും സ്ഥാപിച്ച സ്ഥലങ്ങളില്‍ കാലങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പ്രയോജനപ്പെടുന്നുമില്ല. വാര്‍ഷിക അറ്റകുറ്റപ്പണി വരെ നടത്താന്‍ ഫണ്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. അടുത്തിടെയായി മാങ്കുളം, മറയൂര്‍, മൂന്നാര്‍, ചിന്നക്കനാല്‍, അടിമാലി, ദേവികുളം, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കാട്ടാന ശല്യം പതിവായിട്ടുണ്ട്.

കിടങ്ങും സൗരോര്‍ജ്ജ വേലികളും ഉരുക്കുവടം പദ്ധതികളുമൊക്കെ നടപ്പാക്കിയെങ്കിലും മാങ്കുളം പഞ്ചായത്തിലെ ആനകുളത്തും കാട്ടാന ശല്യമുണ്ട്. ആനകുളം, 96, പെരുമ്പന്‍കുത്ത് തുടങ്ങി മാങ്കുളം പഞ്ചായത്തിലെ ഭൂരിഭാഗം മേഖലയിലും കാട്ടാന ശല്യം രൂക്ഷമാണ്. ചിന്നക്കനാല്‍ പഞ്ചായത്തിലെ ബിയല്‍റാം, സിങ്കുകണ്ടം, 301 കോളനി ഉള്‍പ്പെടെ എല്ലാ മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്. ഈ വര്‍ഷം മാത്രം അഞ്ചു ജീവനുകളാണ് കാട്ടാനകള്‍ എടുത്തത്.

Advertisement
inner ad

നാലു റേഷന്‍ കടകളും 20ലേറെ പലചരക്ക് കടകളും തകര്‍ത്തു. മാട്ടുപ്പെട്ടി, ചിന്നക്കനാല്‍ മേഖലയില്‍ നിരവധി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇത്തരത്തില്‍ മാത്രം 50 ലക്ഷത്തിലേറെ നഷ്ടമുണ്ടായതാണ് കണക്ക്. പഴംബ്ലിച്ചാല്‍, ഇളംബ്ലാശ്ശേരി മേഖലയില്‍ കോടികള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ വേലികള്‍ 90 ശതമാനവും തകര്‍ന്നു. കുളമാംകുഴി, കമ്പിലൈന്‍, പ്ലാമല, കുടകല്ല്, ചിന്നപ്പാറ, പാട്ടയടമ്പ്, തലമാലി തുടങ്ങി അടിമാലി പഞ്ചായത്തിലെ ഭൂരിഭാഗം മേഖലയിലും കാട്ടാന ആക്രമണം രൂക്ഷമാണ്.മൂന്നാര്‍ ടൗണില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലും കാട്ടാനകളുടെ ശല്യമുണ്ട്. മറയൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടാന ശല്യത്തോടൊപ്പം കുരങ്ങ്, കാട്ടുപോത്ത് മുതലായവയുടെ ശല്യവും രൂക്ഷമാണ്. ഇതിന് പുറമെയാണ് കടുവ, പുലി എന്നിവയുടെ സാന്നിധ്യവും.

Advertisement
inner ad
Continue Reading

Featured

വെജിറ്റേറിയൻ ശീലം അവസാനിപ്പിച്ച് കലാമണ്ഡലം; ആദ്യമായി ചിക്കൻ ബിരിയാണി വിളമ്പി

Published

on

തൃശ്ശൂർ: വർഷങ്ങളായുള്ള വെജിറ്റേറിയൻ ശീലം അവസാനിപ്പിച്ച് കേരള കലാമണ്ഡലം. ആദ്യമായി കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർത്ഥികളുടെ നീണ്ടകാലത്തെ ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു പരിഷ്കാരത്തിന് ഒരുങ്ങിയത്.

കലാമണ്ഡലം സ്ഥാപിക്കപ്പെട്ട 1930 മുതൽ വെജിറ്റേറിയൻ ഭക്ഷണക്രമമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ കാലാനുസൃതമായി കലാമണ്ഡലത്തിലും മാറ്റം വരണം എന്നത് വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇതാണ് ചിക്കൻ ബിരിയാണി വിളമ്പിയതോടെ യാഥാർത്ഥ്യമായത്. ചില ആളുകൾക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാ ബുധനാഴ്ച തോറും മാംസാഹാരം നൽകാനാണ് തീരുമാനം. വിദ്യാർത്ഥികൾ പുറത്തുനിന്നും മാംസാഹാരം ഓർഡർ ചെയ്യുന്നത് കണ്ട കലാമണ്ഡലം അധികാരികൾ ബസിനുള്ളിൽ മാംസാഹാരം ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു

Advertisement
inner ad
Continue Reading

Featured