Connect with us
48 birthday
top banner (1)

Cinema

ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു

Avatar

Published

on

ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തെന്നിന്ത്യൻ ചിത്രങ്ങളിൽ നിറസാന്നിധ്യമായിരുന്ന ശരത് ബാബു തമിഴ്, തെലുങ്ക് മലയളം ഭാഷകളിലായി 220ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Cinema

മരുന്നില്ല, മരണം വരെ സംഭവിക്കും; ദംഗല്‍ താരത്തിന്റെ മരണത്തിനിടയാക്കിയ ഡെര്‍മറ്റോമയോസിറ്റിസ്?

Published

on

ആമീര്‍ ഖാന്‍ നായകനായി സൂപ്പര്‍ഹിറ്റായി മാറിയ ബോളിവുഡ് ചിത്രമായ ദംഗലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച സുഹാനി ഭട്നാഗറിന്റെ മരണം ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. ചിത്രത്തില്‍ ബബിത ഫോഗട്ടിന്റെ ബാല്യകാലമാണ് സുഹാനി അവതരിപ്പിച്ചത്. ഡെര്‍മറ്റോമയോസൈറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ചാണ് നടിയുടെ മരണം. ഇപ്പോഴിതാ രോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സുഹാനി ഭട്നാഗറിന്റെ കുടുംബം.

മരണപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണ് ഡെര്‍മറ്റോമയോസൈറ്റിസ് എന്ന അപൂര്‍വ രോഗം സ്ഥിരീകരിച്ചതെന്ന് നടിയുടെ പിതാവ് പറയുന്നു. എയിംസില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് വരെ സുഹാനിയുടെ രോഗം തിരിച്ചറിഞ്ഞിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ മകളുടെ കൈകാലുകളില്‍ നീര് വന്ന് വീര്‍ത്തിരുന്നതായി പിതാവ് വെളിപ്പെടുത്തി. രോഗം എന്താണെന്ന് നേരത്തെ സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മകള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ വേര്‍തിരിവില്ലാതെ പിടിപ്പെടുന്ന രോഗമാണ് ഡെര്‍മറ്റോമയോസൈറ്റിസ്. പേശികളുടെ ബലക്ഷയവും, പെട്ടന്ന് രൂപപ്പെടുന്ന തടിപ്പുകളും നീരുമാണ് ഇതിന്റെ പ്രധാന ലക്ഷണം. രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. ഇത് ലഘൂകരിക്കാനുള്ള ചികിത്സകള്‍ മാത്രമാണ് നിലവില്‍ ആശുപത്രികളില്‍ നല്‍കി വരുന്നത്.

ശരീരത്തിന്റെ പ്രതിരോധശേഷി നശിപ്പിക്കുന്ന രോഗമാണിത്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുമ്പോള്‍ ഇത് ശ്വാസകോശത്തെ ബാധിക്കുകയും അണുബാധയുണ്ടാക്കാന്‍ കാരണമാവുകയും ചെയ്യുന്നു. അണബാധ രൂക്ഷമായി ഒടുവില്‍ മരണം സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Advertisement
inner ad
Continue Reading

Cinema

‘ശെയ്താന്റെ’ പോസ്റ്റർ പുറത്ത്

Published

on

അജയ് ദേവ്‌ഗൺ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബോളിവുഡ് ചിത്രം ‘ശെയ്‌താന്റെ്റെ’ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ വില്ലാനായെത്തുന്ന മാധവന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. നീല കണ്ണുകളുള്ള മാധവൻ്റെ രൗദ്ര ഭാവമാണ് ചിത്രത്തിലുള്ളത്. സൈക്കോളജിക്കൽ ത്രില്ല‍ർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശെയ്താൻ.

‘ഈ ശെയ്താന്റെ കണ്ണിൽ നിന്ന് അകുന്ന് നിൽക്കൂ’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അജയ് ദേവ്ഗൺ കുറിച്ചത്. ദേവ്‍ഗണ്‍ ഫിലിംസിന്റെ ബാനറിൽ അജയ് ദേവ്‍ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്.സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം അമിത് ത്രിവേദി നിര്‍വഹിക്കുന്നു.മാർച്ച് എട്ടിനാണ് ശെയ്‌താൻ റിലീസിനെത്തുന്നത്.

Advertisement
inner ad
Continue Reading

Cinema

പ്രേക്ഷക ഹൃദയങ്ങളില്‍ നിറഞ്ഞ് കൊടുമന്‍ പോറ്റി: മമ്മൂട്ടിയുടെ ഭ്രമയുഗം നേടിയത് കോടികള്‍

Published

on

വേഷപ്പകര്‍ച്ചയില്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമന്‍ പോറ്റി എന്ന കഥാപാത്രം അത്രത്തോളം മികവോടോയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ അഭിനന്ദനങ്ങളാല്‍ മൂടുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ ഭ്രമയുഗം ആഗോളതലത്തില്‍ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് മാത്രം 3.5 കോടി രൂപ ഭ്രമയുഗം നേടിയിട്ടുണ്ട്. ഇന്നലെ ബുക്ക് മൈ ഷോയില്‍ ചിത്രം റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട ബുക്ക് മൈ ഷോയുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. മുന്‍കൂറായും കേരളത്തില്‍ നിന്ന് ഒരു കോടി രൂപയിലധികം ഭ്രമയുഗം നേടിയിരുന്നു എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്.

Advertisement
inner ad

കേരള ബോക്‌സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്‍ ദളപതി വിജയ് നായകനായി വേഷമിട്ട ലിയോ 12 കോടി രൂപയുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പത്താമതുള്ള മലൈക്കോട്ടൈ വാലിബന് 5.85 കോടി രൂപയാണ്. കേരളത്തില്‍ നിന്നുള്ള ഒരു സിനിമയുടെ ആഗോളതലത്തില്‍ ഒന്നാമത് മോഹന്‍ലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം 20.40 കോടി രൂപയുമായി തുടരുന്നു. എന്നാല്‍ മാസ് സ്വഭാവത്തിലല്ലാത്ത മലയാള സിനിമയായിട്ടും ആഗോള ബോക്‌സ് ഓഫീസില്‍ ആറ് കോടി രൂപയില്‍ അധികം നേടാനായത് ഭ്രമയുഗത്തിന് ലഭിക്കുന്ന വലിയ അംഗീകാരമായിട്ടാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് രാഹുല്‍ സദാശിവനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷങ്ങിലുണ്ട്. ഛായാഗ്രാഹണം ഷെഹ്‌നാദ് ജലാലാണ്. സംഗീതം ക്രിസ്റ്റോ സേവ്യറും

Advertisement
inner ad
Continue Reading

Featured