സൗജന്യമായി നിങ്ങൾക്കും ആക്ഷൻ ഒ ടി ടി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ എൻട്രി അയക്കാം

ആഗസ്റ്റ് 20 മുതൽ ആക്ഷൻ പ്രൈം ഒ ടി ടി പ്ലാറ്റ്ഫോമിൽ നടക്കുന്ന ഇന്റർനാഷണൽ ഷോർട്ട് ഫിലിം മത്സരത്തിൽ നിങ്ങൾക്കും സൗജന്യമായി പങ്കെടുക്കാം.

2015 ന് ശേഷം നിർമ്മിച്ചിട്ടുള്ള ഇന്ത്യയിലെ ഏതു ഭാഷയിലും ഉൾപ്പെട്ട അഞ്ചു മിനിറ്റിൽ കുറയാത്തതും 45 മിനിറ്റിൽ അധി കരിക്കാത്തതുമായ സൃഷ്ടികൾ ഈ ഫെസ്റ്റിവലിൽ അയക്കാം.ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികൾ 8089340083 ഈ നമ്പറിലുള്ള വാട്സാപ്പിൽ മെസ്സേജ് അയക്കുക .
തിരിച്ചു ലഭിക്കുന്ന ലിങ്കിൽ അപേക്ഷാഫോമും നിബന്ധനകളും ലഭ്യമാകും. നിങ്ങളുടെ വീഡിയോ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്ത് ലിങ്ക് ഷെയർ ചെയ്യാവുന്നതാണ്.

മികച്ച ഷോർട്ട് ഫിലിനു ഉള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരജേതാവിനെ കണ്ടെത്തുന്നത് പ്രേക്ഷകർ അയക്കുന്ന മികച്ച അഭിപ്രായത്തിൽ നിന്നായിരിക്കും.മറ്റുള്ള പുരസ്കാരങ്ങൾ നിർണയിക്കുന്നത് മികച്ച ജൂറി പാനൽ ആണ്.
എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15 ആണ്.

Related posts

Leave a Comment