കമൽ നായികാവേഷം നൽകാമെന്നു പറഞ്ഞ് പീഡിപ്പിച്ചു ; ആരോപണവുമായി യുവതി രംഗത്ത്

ചലച്ചിത്ര അക്കാദമി ചെയർമാനും സിനിമാ സംവിധായകനും സിപിഎം സഹയാത്രികനുമായ കമൽ നായികാവേഷം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു. സിനിമയിൽ നായികാവേഷം നൽകാമെന്ന് പറഞ്ഞ് ഇദ്ദേഹം യുവതിയെ ഔദ്യോഗികവസതിയിൽ വിളിച്ചു വരുത്തി ബലാൽസംഗം ചെയ്തു എന്നുള്ളതാണ് പരാതി. ‘ആമി’യുടെ ചിത്രീകരണവേളയിൽ രണ്ട് നടിമാരെ പീഡിപ്പിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. 2019 ഏപ്രിൽ 30ന് കമൽ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ കത്താണ് ഇപ്പോൾ യുവതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. പീഡനപരാതി പുറത്ത് വരാതിരിക്കുന്നതിനായി അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. പോസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഭീഷണി എന്നോട് വേണ്ട! ചെയ്യില്ല, എന്ന കുറിപ്പോടെയാണ് കത്ത് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ് :

പരസ്പരം സംസാരിച്ച് തീരുമാനിച്ച പ്രകാരം അടുത്ത ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ഞാൻ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്ന പേരിടാത്ത പുതിയ സിനിമയിൽ പ്രധാനപ്പെട്ട ഒരു റോൾ ( ടോവിനോയുടെ കൂടെ ) ഉറപ്പായി തന്നു കൊള്ളാം എന്ന് ഇതിനാൽ സമ്മതിച്ചിരിക്കുന്നു.

Related posts

Leave a Comment