ഫിലിം ക്രിട്ടിക്സ് അവാർഡ് 2020: ജിയോ ബേബിയുടെ ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രം, സിദ്ധാർത്ഥ ശിവ മികച്ച സംവിധായകൻ, പൃഥ്വിരാജ്, ബിജുമേനോൻ നല്ല നടന്മാർ, സുരഭി ലക്ഷ്മി, സംയുക്ത മേനോൻ നല്ല നടിമാർ കെ.ജി.ജോർജ് ചലച്ചിത്രരത്നം, ഹരികുമാറിന് റൂബി ജൂബിലി അവാർഡ്

തിരുവനന്തപുരം: ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നു നിർമിച്ചു ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ 2020 ലെ മികച്ച സിനിമയ്ക്കുള്ള 45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കു (ചിത്രം: ദ് ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ) ലഭിക്കും.സിദ്ധാർത്ഥ ശിവ ആണ് മികച്ച സംവിധായകൻ (ചിത്രം:എന്നിവർ). അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂ ടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുൾഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാർഡ് നേടി.

കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച,് ചിത്രങ്ങൾ വരുത്തി ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്.
അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കിൻകാട് ജോസഫ,് ബാലൻ തിരുമല, ഡോ.അരവിന്ദൻ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാൽക്കുളങ്ങര, എ.ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

കെ.ജി.ജോർജ്ജിന് ചലച്ചിത്രരത്‌നം
സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിർന്ന സംവിധായകൻ കെ. ജി. ജോർജ്ജിന് നൽകും.

റൂബി ജൂബിലി അവാർഡ് ഹരികുമാറിന്
സിനിമാരംഗത്ത് വൈവിദ്ധ്യമാർന്ന സിനിമകളിലൂടെ 40 വർഷം തികയ്ക്കുന്ന സംവിധായകൻ കെ.ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും

ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രതിഷ്ഠ നേടിയ നടൻ മാമ്മൂക്കോയ, നടൻ സായികുമാർ, നടി ബിന്ദു പണിക്കർ എന്നിവർക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

മറ്റ് അവാർഡുകൾ
മികച്ച രണ്ടാമത്തെ ചിത്രം:വെള്ളം(നിർമ്മാണം:ജോസ്‌കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്, ബിജു)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: പ്രജീഷ് സെൻ (ചിത്രം: വെള്ളം)
മികച്ച സഹനടൻ : സുധീഷ് (ചിത്രം എന്നിവർ)
മികച്ച സഹനടി:മമിത ബൈജു(ചിത്രം: ഖോ ഖോ)
മികച്ച ബാലതാരം : മാസ്റ്റർ സിദ്ധാർത്ഥ (ചിത്രം: ബൊണാമി),
ബേബി കൃഷ്ണശ്രീ(ചിത്രം: കാന്തി)
മികച്ച തിരക്കഥാ കൃത്ത് : സച്ചി (ചിത്രം :അയ്യപ്പ നും കോശിയും)
പ്രത്യേക ജൂറി അവാർഡ്: വിശ്വനാഥ ബി നിർമിച്ച് ഹരികുമാർ സംവിധാനം ചെയ്ത ജ്വാലാമുഖി
മികച്ച ഗാനരച യിതാവ് : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ (ചിത്രം : രണ്ടാം നാൾ)
മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രൻ (ചിത്രം : സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകൻ : പി.കെ.സുനിൽകുമാർ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെർഫ്യൂം)
മികച്ച പിന്നണി ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെർഫ്യൂം)
മികച്ച ഛായാഗ്രാഹകൻ : അമൽ നീരദ് (ചിത്രം: ട്രാൻസ്)
മികച്ച ചിത്രസന്നിവേശകൻ: നൗഫൽ അബ്ദുള്ള (ചിത്രം: സമീർ)
മികച്ച ശബ്ദലേഖകൻ : റസൂൽ പൂക്കുട്ടി (ചിത്രം : ട്രാൻസ്)
മികച്ച കലാസംവിധായകൻ : ദീപു ജോസഫ് (ചിത്രം: സൂഫിയും സുജാതയും)
മികച്ച മേക്കപ്പ്മാൻ : സുധി സുരേന്ദ്രൻ (ചിത്രം: ഏക് ദിൻ)
മികച്ച വസ്ത്രാലങ്കാരം: മഹർ ഹംസ (ചിത്രം ട്രാൻസ്)
മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)
മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാർ)
മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചൻ (സംവിധാനം:അജി കെ.ജോസ്)
മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലിൽ (സംവിധാനം: അശോക് ആർ.നാഥ്)
അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രൻ)
മികച്ച സംസ്‌കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണൻ)
മികച്ച നവാഗത പ്രതിഭ
നടൻ: ആനന്ദ് റോഷൻ (ചിത്രം :സമീർ)
നടി: അഫ്സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)
സംവിധാനം : വിയാൻ വിഷ്ണു (ചിത്രം: ഏക് ദിൻ)
പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ
സംവിധാനം: സീനത്ത് (ചിത്രം രണ്ടാം നാൾ)
ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)
ഗാനരചന: ബി.ടി.അനിൽകുമാർ (ചിത്രം ലെയ്ക)
സോദ്ദേശ്യചിത്രം: സമീർ (സംവിധാനം റഷീദ് പാറയ്ക്കൽ)
ആർട്ടിക്കിൾ 21 (സംവിധാനം: ലെനിൻ എൽ.യു)
ഖോ ഖോ (സംവിധാനം; രാഹുൽ റിജി നായർ)
കോവിഡ് ഭീഷണി മാറുന്ന മുറയ്ക്ക് ഉചിതമായ രീതിയിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ.ജോർജ് ഓണക്കൂർ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ് എന്നിവർ അറിയിച്ചു.

Related posts

Leave a Comment