ചലച്ചിത്ര അവാർഡ്: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിന് എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2020 -ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. കഥാചിത്രങ്ങൾ ഓപ്പൺ ഡി.സി.പി (അൺഎൻക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമർപ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com ൽ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. തപാലിൽ ലഭിക്കുവാൻ 25 രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ
സ്മാരകം, കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്ക്, സൈനിക് സ്കൂൾ.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. തിരുവനന്തപുരം നഗരത്തിൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ  നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകൾ 2021 ആഗസ്റ്റ് 31, വൈകുന്നേരം 5 മണിക്ക് മുൻപായി അക്കാദമി ഓഫീസിൽ ലഭിക്കണം.

Related posts

Leave a Comment