കോൺ​ഗ്രസ് നേതാക്കളുടെ ജാമ്യഹർജി ഇന്നു പരി​ഗണിക്കും

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കോൺ​ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ റിമാൻഡിലായ കൊച്ചി മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ളവരുടെ ജാമ്യാപേക്ഷകളാണ് കോടതി ഇന്ന് പരിഗണിക്കുക. ടോണി ചമ്മിണിയെക്കൂടാതെ മനു ജേക്കബ്, ജർജസ്, ജോസ് മാളിയേക്കൽ എന്നിവരുടെ ജാമ്യാപേക്ഷകളിലും കോടതി ഇന്ന് വാദം കേൾക്കും.

കേസിൽ കക്ഷി ചേരണമെന്ന ജോജു ജോർജിന്റെ ഹർജി കോടതി തള്ളിയിരുന്നു. അതേസമയം ജോജുവിന്റെ വാഹനം തകർത്ത സംഭവത്തിൽ പിടിയിലാകാനുള്ള രണ്ട് കോൺഗ്രസ് പ്രവർത്തകർകൂടി ഇന്ന് കീഴടങ്ങും. യൂത്ത് കോൺഗ്രസ് നേതാക്കളായ പി വൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരാണ് പിടിയിലാകുന്നുള്ളത്.

Related posts

Leave a Comment