ഇടതുമുന്നണിയിൽ പോര് തുടരുന്നു : ജോസ് കെ മാണി ജനകീയനല്ല ; തോല്‍വിയില്‍ വിമര്‍ശനവുമായി സിപിഐ

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കക്ഷികൾ തമ്മിലുള്ള പോര് ഇടതു മുന്നണിയിൽ തുടരുകയാണ്. തെരഞ്ഞെടുപ്പിൽ പാലായില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയാണെന്ന് സിപിഐയുടെ വിമര്‍ശനം. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു. കേരള കോണ്‍ഗ്രസിന്‍റെ വരവ് ഇടത് മുന്നണിക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും വോട്ട് വിഹിതത്തില്‍ മെച്ചം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ജനകീയനായിരുന്നതും ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണമായെന്നും സിപിഐ വിലയിരുത്തി. പാലായില്‍ ഇടതുമുന്നണിയുടെ ലീഡ് ഒരു പഞ്ചായത്തില്‍ മാത്രമായി ഒതുങ്ങിയെന്നും സിപിഐ വിമര്‍ശിച്ചു.

Related posts

Leave a Comment