ഭക്ഷണത്തിന് രുചി പോര ; കാഞ്ഞിരപ്പള്ളി ആശുപത്രി ക്യാന്റീനിൽ കൂട്ടത്തല്ല്

കാഞ്ഞിരപ്പള്ളി : സ്വകാര്യ ആശുപത്രി ക്യാന്റീനിലെ ഭക്ഷണത്തെ ചൊല്ലി സംഘർഷം. ക്യാന്റീനിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന് രുചിയില്ല എന്ന് പറഞ്ഞായിരുന്നു തർക്കം ആരംഭിച്ചത്.പുറത്തു നിന്നും എത്തിയവരും ആശുപത്രി ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പുറത്തു നിന്നും വരുന്നവർക്ക് ആശുപത്രിയിലേയ്‌ക്ക് പ്രവേശിക്കാൻ പ്രത്യേക കവാടം ഒരുക്കിയിട്ടുണ്ട്. ആ വാതിലിലൂടെ വന്ന ഒരു സംഘം ആളുകളാണ് കലഹം സൃഷ്ടിച്ചത്.സംഘർഷത്തിൽ ആശുപത്രിയിലെ അലമാര അടക്കമുള്ള ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആശുപത്രി അധികൃതർ അക്രമികൾക്കെതിരേ പോലീസിൽ പരാതി നൽകി.

Related posts

Leave a Comment