Connect with us
inner ad

Featured

നിർഭയത്വത്തിന്റെ പോരാട്ടം, ജനാധിപത്യത്തിന്റെ വിജയം

Avatar

Published

on

  • സി.പി. രാജശേഖരൻ

എതിർപ്പിന്റെ സ്വരങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ഭരണകൂട ഭീകരതയ്ക്കേറ്റ വലിയ തിരിച്ച‌ടി. അതാണ് രാഹുൽ ​ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ ​ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ജസ്റ്റിസ് ബി.ആർ ​ഗവാൽ അധ്യക്ഷനായ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. ജനാധിപത്യം നിലനിൽക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്കും ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം അർപ്പിക്കുന്നവർക്കും ഈ വിധി നൽകുന്ന ആത്മവിശാസം കുറച്ചൊന്നുമല്ല.
കഴിഞ്ഞ ഒൻപതര വർഷമായി പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരേ അതിശക്തമായി നീളുന്ന ചൂണ്ടുവിരൽ രാഹുൽ ​ഗാന്ധിയുടേതാണ്. ചൗക്കിദീർ ചോർ ഹെ എന്ന രാഹുലിന്റെ പ്രസ്താവന മോദിയെ വല്ലാതെ ചൊടിപ്പിച്ചു. വിവാദ വ്യവസായി അദാനിയുടെ പക്കലുള്ള 20,000 കോടി രൂപയുടെ ബിനാമി നിക്ഷേപം ആരുടേതാണെന്ന ചോദ്യം പാർലമെന്റിൽ വരുമെന്ന ഘട്ടത്തിലാണ് രാഹുൽ ​ഗാന്ധിയെ ലോക്സഭയിൽ നിന്നു പുറത്താക്കാനുള്ള അജൻഡ നരേന്ദ്ര മോദിയും ബിജെപിയും സംഘ പരിവാരങ്ങളും ഏറ്റെടുത്തത്. ഈ ലക്ഷ്യം നിറവേറ്റാനുള്ള തിരക്കഥയായിരുന്നു പൂർണേഷ് മോദിയെന്ന ​ഗുജറാത്ത് എംഎൽഎ കൊണ്ട് തയാറാക്കിച്ച് സൂററ്റിലെ ഒരു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്.

കാലിനൊത്ത ചെരിപ്പിനു പകരം ചെരിപ്പിനൊത്ത കാലെന്ന മട്ടിൽ വിധിക്കു പറ്റിയ മജിസ്ട്രേട്ടിനെ കണ്ടെത്തിയ ശേഷമായിരുന്നു അവിടെ വിചാരണ തുടങ്ങിയത്. 2019ൽ കർണാടകയിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിൽ കള്ളന്മാർക്കെല്ലാം മോദിയെന്ന സർ നെയിം വരുന്നത് എന്തുകൊണ്ടാണെന്ന രാഹുൽ ​ഗാന്ധിയുടെ ചോദ്യമായിരുന്നു പ്രകോപനം. ഈ ചോദ്യം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്നടക്കം പരസഹസ്രം കോടികൾ തട്ടിയെടുത്ത് വിദേശത്തേക്കു പറന്ന നീരവ് മോദിയെപ്പോലുള്ള സാമ്പത്തിക തട്ടിപ്പുകാരെ ഉദ്ദേശിച്ചായിരുന്നു. അവരെ സംരക്ഷിക്കുന്ന നരേന്ദ്ര മോദി ഭരണകൂടത്തെയും പരോക്ഷമായി സ്പർശിച്ചിരുന്നു. തന്റെ ഉത്തമ ബോധ്യത്തിൽ നിന്നുള്ള ഇങ്ങനെയൊരു പരാമർശത്തിന് എന്തിനാണ് തന്നെ ശിക്ഷിക്കുന്നത് എന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ ചോദ്യം. ഈ ചോദ്യത്തിനാണ് സുപ്രീം കോടതി ഇന്നലെ വ്യക്തത വരുത്തിയതും

സൂററ്റിലെ മജിസ്ട്രേട്ട് കോടതി രാഹുലിന് എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു വർഷവും 11 മാസവും ശിക്ഷിച്ചാൽ പോലും രാഹുൽ ഗാന്ധി അയോഗ്യനാവില്ലായിരുന്നു. അദ്ദേഹത്തെ അയോ​ഗ്യനാക്കിയതുവഴി വയനാട്ടിലെ ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ചു. അപകീർത്തി കേസിൽ എന്തിനാണ് പരമാവധി ശിക്ഷ നൽകുന്നതെന്ന് വിചാരണക്കോടതി വ്യക്തമാക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ​ഗവാൽ, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശിക്ഷാ വിധി സ്റ്റേ ചെയ്തത്.
ഈ വിധി വരുന്നതിനു രണ്ടു ദിവസം മുൻപ്, രാഹുൽ ​ഗാന്ധി സുപ്രീം കോടതിയിൽ നൽകിയ ഒരു സത്യവാങ്മൂലം, അദ്ദേഹത്തിന്റെ നിർഭയത്വത്തിന്റെ നേരടയാളമാണ്. മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മാപ്പ് പറയില്ലെന്നായിരുന്നു ആവർത്തിച്ചുള്ള നിലപാട്. എന്റെ പേര് ​ഗാന്ധിയെന്നാണെന്നും സവർക്കറെന്നല്ല എന്നുമായിരുന്നു മജിസ്ട്രേട്ട് കോടതി വിധിക്കു പിന്നാലെ രാഹുൽ ​ഗാന്ധി പറഞ്ഞത്. വിചാരണ കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീൽ തള്ളാൻ ​ഗുജറാത്ത് ഹൈക്കോടതിയെ പ്രേരിപ്പിച്ചതും രാഹുലിന്റെ ഈ പ്രസ്താവനയായിരുന്നു. രാഹുൽ കുറ്റം ആവർത്തിക്കുന്നു എന്നു കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചു നൽകിയ വാദിഭാ​ഗം ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലും രാഹുൽ തന്റെ നിലപാടിൽ ഉറച്ചു നിന്നു. മോദി പരാമർശത്തിൽ തെറ്റില്ലെന്നും അതിന്റെ പേരിൽ മാപ്പ് പറയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സംഘപരിവാർ സംഘവും ചില ചോദ്യങ്ങൾക്കു മറുപടി പറയണം. കേവലം ആറുമാസം പോലും ശിക്ഷ ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു കേസിൽ വിചാരണ കോതിവിധിയുടെ പശ്ചാത്തലത്തിൽ നാലു ലക്ഷത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു പാർലമെന്റ് അം​ഗത്തെ നിങ്ങളെന്തിനു തിരക്കിട്ട് അയോ​ഗ്യനാക്കി? മാർച്ച് 23നു വെറുമൊരു വിചാരണ കോടതിയുടെ വിധി വന്ന് 24 മണിക്കൂറിനുള്ളിൽ ഏറ്റവും വലിയ പ്രതിപക്ഷ സംഘടനയുടെ നേതാവായ രാഹുൽ ​ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോ​ഗ്യനാക്കിയതിനു പിന്നിലെ ലക്ഷ്യമെന്തായിരുന്നു? അതിന്റെ മൂന്നാംപക്കം ( മാർച്ച് 27ന്) തു​ഗ്ലക്ക് മാർ​ഗിലെ വീടൊഴിയാൻ ലോക്സഭാ ഹൗസിം​ഗ് കമ്മിറ്റി എന്തിനു തിടുക്കം കാണിച്ചു? വയനാട്ടിലെ ജനങ്ങളെ നീണ്ട 133 ദിവസങ്ങൾ എന്തിന് ഇരുട്ടിൽ നിർത്തി?

വിരൽ ചൂണ്ടുന്നവനെ ഭയക്കുന്ന മോദി ഭരണത്തിന് ഇനി പരമാവധി ഒൻപത് മാസത്തെ ആയുസേ ഉള്ളൂ. മൂന്നാമൂഴത്തിനു ചരടു വലിക്കുന്ന മോദിഭക്തരുടെ മർമത്തിനേറ്റ അടിതന്നെയാണ് സുപ്രീം കോടതിയുടെ വിധി. ജനങ്ങളുടെ കോടതി കരുതി വച്ചിരിക്കുന്ന അന്തിമ വിധിയുടെ ട്രയൽ മാത്രമാണിപ്പോൾ സുപ്രീം കോടതിയിൽ പൂർത്തിയായത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

എന്നെ തല്ലേണ്ടമ്മാവ ഞാൻ നന്നാവൂല്ലാ

പ്രണയപാനീയത്തിൽ വിഷം കലക്കി സി പി എം : ചതിയറിയാതെ അന്തരിച്ച കാമുകനായി കെ കൊ (മാണി )

Published

on

വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ നന്നാക്കാൻ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല

കൊച്ചി:എ കെ ജി സെന്ററിലെ കൊടിയ വിഷ ദ്രാവകം കുടിച്ച് ശീലിച്ച മാണി കോൺഗ്രസിന് ഔഷധ ഗുണമുള്ളതെന്തും വിഷമായി തോന്നുന്നത് സ്വാഭാവികം. ഗുരുക്കൻമാരെ തല്ലി ഗുണ്ടയാവാൻ പരിശീലിക്കുന്ന മാണിക്കുഞ്ഞും കൂട്ടരും വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല. ഞങ്ങളുടെ സഖാവ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ എന്നാവും ചോദ്യം.
എത്ര തല്ലിയാലും നന്നാവില്ല എന്നറിയാം എങ്കിലും തല്ലി നോക്കിയതാണ് വീക്ഷണം, പക്ഷേ എന്നെ തല്ലണ്ട ഞാൻ നന്നാവില്ല എന്ന് തന്നെ പറഞ്ഞു പഠിച്ചത് കൊണ്ട് സഖാവിന്റെ വഴിയേ നരകത്തിലെ പടു കുഴിയിൽ വീണു നശിക്കാൻ തീരുമാനിച്ച കേ കോ മാണിക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ നേരുന്നു.
നാറിയവനെ ചാരിയാൽ ചാരിയവനും നാറും എന്നത് ശരിയാണെന്ന് തെളിയിച്ച സ്ഥിതിക്ക് ആ നാറ്റം പങ്കുവയ്‌ക്കേണ്ട എന്നാണ് ആർജ്ജവമുള്ള യു ഡി എഫ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത് എന്നറിയുന്നു.
ഇണ ചേർന്ന ശേഷം ഇണയെ കൊന്നു തിന്നുന്ന പെൺ ചിലന്തിയാണ് സിപിഎം എന്ന് തിരിച്ചറിയാത്ത കാലത്തോളം കേ കോ എം എന്ന മലയോര കർഷക പാർട്ടി എ കെ ജി സെന്ററിന്റെ പൂമുഖത്തു കാത്തിരിക്കും. യു ഡി എഫിൽ തൂശനിലയിൽ ചോറും വിഭവ സമൃദ്ധമായ കറികളും പായസവും കൂട്ടി ഊണ് കഴിച്ചു എല്ലിനിടയിൽ കയറിയപ്പോ എൽ ഡി എഫിലെ കാടി വെള്ളം മതിയെന്ന് തീരുമാനിച്ച ദിവസത്തെ ഉള്ളുകൊണ്ട് ശപിക്കുകയാണ് പ്രവർത്തകർ, അതവർ കോട്ടയത്തു വോട്ടായി യു ഡി എഫിന് കൊടുത്തിട്ടുണ്ടാവും. രണ്ട് മന്ത്രി സ്ഥാനവും, രാജ്യ സഭയും, ലോകസഭയും മുൻ നിരയിൽ ഇരിപ്പടവും കൊടുത്തിട്ടും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ എന്ന ചൊല്ല് യഥാർഥ്യമാക്കി പിന്നിലെ മരബഞ്ചിലെ മൂട്ട കടി കൊള്ളാൻ മാത്രം ബുദ്ധിശൂന്യത കാണിച്ച ആ രാഷ്ട്രീയ നേതൃത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
രാജ്യസഭ പോയിട്ട് പാലാ പഞ്ചായത്തിൽ പോലും കയറാൻ സിപിഎം അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ. ലോകസഭയും തോറ്റു അടുത്ത തവണ നിയമസഭയിലും തോൽപ്പിച്ചു ഒടുവിൽ കേരള കോൺഗ്രസ് എന്ന കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കാൻ വഴി തേടുകയാണ് സിപിഎം അത് തിരിച്ചറിയാതെ അന്ധമായ പ്രണയത്താൽ കാമുകി തരുന്നതെന്തും അമൃതെന്നു കരുതി വിഷം കുടിച്ചവസാനിക്കാൻ നിൽക്കുന്ന കോമരങ്ങളെ ഉപദേശിക്കാൻ പോയത് വീക്ഷണത്തിന്റെ ജനാധിപത്യ മര്യാദ . കണ്ടറിയാത്തവൻ കൊണ്ടറിയും,ഒടുവിൽ ആശ്രയം തിരുസന്നിധി മാത്രം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

മഥുര തീർഥാടനം കഴിഞ്ഞ് മടങ്ങവെ ബസിന് തീപിടിച്ചു; 8 പേർക്ക് ദാരുണാന്ത്യം

Published

on

ഹരിയാന: മഥുര തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിർത്തി ആളുകളെ ഇറക്കികൊണ്ടിരിക്കുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും 8 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു, ഇവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ശനിയാഴ്ച പുലർച്ചെ 1.30 നാണ് ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നത്. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചതെന്നും അപകടത്തിൽ നിന്നും രക്ഷപെട്ടവർ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured