Connect with us
top banner (3)

Featured

പോരാടും വിജയിക്കും, ബിജെപിയെയും അവരുടെ ആശയത്തെയും ഇല്ലാതാക്കും: രാഹുൽ ഗാന്ധി

Avatar

Published

on

ബിജെപി സംഘപരിവാർ ആശയധാരകൾക്കെതിരെ അടിയുറച്ച പോരാട്ടം നടത്തണമെന്ന ആഹ്വാനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കോൺഗ്രസ് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന ആശയത്തിനെതിരാണ് ബിജെപിയെന്നും കോൺ​ഗ്രസ് പ്രകടന പത്രിക എല്ലാ ആളുകളിലേക്കും എത്തിക്കണമെന്നും പ്രവർത്തകരാണ് പാർട്ടിയുടെ അടിത്തറയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. രാജ്യത്തിൻറെ ഭരണഘടനയെയും ജനാധിപത്യവ്യവസ്ഥിതികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെല്ലിവിളിക്കുകയാണ് ബിജെപിയും ആർഎസ്എസ്സും. അതിനെ പ്രതിരോധിക്കേണ്ടത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനുമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘കോൺ​ഗ്രസ് പാർട്ടി നിങ്ങളെയാണ് ആശ്രയിക്കുന്നത്. ഒറ്റക്കെട്ടായാണ് ബിജെപിയുടെയും ആർഎസ്എസ്സിന്റെയും ആശയധാരകൾക്കെതിരെ പോരാടുന്നത്. നമ്മളൊരുമിച്ച് പോരാടും, വിജയിക്കും, ബിജെപിയെയും അവരുടെ ആശയങ്ങളേയും ഇല്ലാതാക്കും’ – രാഹുൽ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത് ഡിവൈഎസ്പി

Published

on

കൊച്ചി: പ്രമുഖ ഗുണ്ടാനേതാവിന്റെ സൽക്കാര വിരുന്നില്‍ പങ്കെടുത്ത് ഡിവൈഎസ്പി. പരിശോധനക്കെത്തിയ എസ് ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ഡിവൈഎസ്പി എം ജി സാബുവും മൂന്നു പോലീസുകാരും എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു. അടുത്തമാസം സര്‍വീസില്‍നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായാണ് ഡി വൈ എസ് പിക്ക് കുപ്രസിദ്ധ ഗുണ്ട വിരുന്നൊരുക്കിയതെന്നാണ് അറിയുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അങ്കമാലി പുളിയാനത്ത് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പരിശോധനക്കെത്തിയ എസ്‌ഐയെ ഭീഷണിപ്പെടുത്തിയാണ് ഗുണ്ടയുടെ വീട്ടില്‍ നിന്ന് ഡിവൈഎസ്പി രക്ഷപ്പെട്ടത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തമ്മനം ഫൈസല്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ഇന്ത്യയെ കണ്ടെത്തിയ രാഷ്ട്രശില്പി; ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അറുപതാം ചരമവാര്‍ഷികം

Published

on

ഇന്ത്യയെ കണ്ടെത്തിയ രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിന്റെ ഓർമദിനമാണ് ഇന്ന്. ചിതറിനിന്ന മനുഷ്യരെ കൂട്ടിപ്പിടിച്ച മതേതര വാദിയായിരുന്നു അദ്ദേഹം. മരണപ്പെട്ട് അറുപത് വർഷം പിന്നിടുമ്പോഴും നെഹ്റുവും അദ്ദേഹത്തിന്റെ ഭരണമികവും രാജ്യം കൃത്യമായി ചർച്ചചെയ്യുന്നുണ്ട്.

ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതും വളര്‍ത്തിയതും നെഹ്‌റുവിന്റെ ദര്‍ശനങ്ങളും നയങ്ങളുമായിരുന്നു. വൈവിധ്യമാര്‍ന്ന മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഒരു രാജ്യത്ത് വര്‍ഗീയതയുടെ വിഷം കലക്കുന്നതിലല്ല, മറിച്ച് ജനതയുടെ ഐക്യം സംരക്ഷിക്കുന്നതിലാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് വിശ്വസിച്ച പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വ്യാവസായികവല്‍ക്കരണത്തിലൂടെയും ശാസ്ത്രീയ പുരോഗതിയിലൂടെയും ഇന്ത്യയെ നവീകരിക്കാനാണ് നെഹ്‌റു ലക്ഷ്യമിട്ടത്. നിരവധി പൊതുമേഖലാ സംരംഭങ്ങള്‍ സ്ഥാപിക്കപ്പെട്ടു. പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി ഗവേഷണ ലബോറട്ടറികളും സ്ഥാപിക്കപ്പെട്ടു.

അരനുറ്റാണ്ടിനും മുമ്പ് ഇന്ത്യയുടെ ഭാവിയെ കുറിച്ച് ചിന്തിച്ച് പ്രവർത്തിച്ചിരുന്ന ഒരു പ്രധാനമന്ത്രി ഇന്നത്തെ പ്രധാനമന്ത്രിയുടെയും അനുയായികളുടെയും ഉറക്കം കെടുത്തുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ടാണ് മരിച്ച് അറുപത് വർഷം കഴിയുമ്പോഴും നെഹ്റുവിനെതിരെ ആരോപണങ്ങളും അസത്യങ്ങളും നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുയായികളും പ്രചരിപ്പിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

‘മാധ്യമ അജണ്ടകൾക്ക് നിന്നുതരില്ല’; വിദ്യാർത്ഥി വിരുദ്ധ സർക്കാരുകൾക്കെതിരെ സമരമുന്നേറ്റം തീർക്കുമെന്ന് കെ എസ് യു

Published

on

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർ ഡാമിൽ നടന്ന കെഎസ്‌യു തെക്കൻ മേഖല ക്യാമ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്ത സംഘടനയ്ക്കെതിരായ ചിലരുടെ അജണ്ടകൾക്ക് പുറത്താണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരളത്തിലെ വിദ്യാർത്ഥി സമൂഹം നേരിടുന്ന വിഷയങ്ങളാണ് ക്യാമ്പിൽ ചർച്ചയ്ക്ക് വന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നായി 300ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഈ സർക്കാരുകൾക്കെതിരെ ശക്തമായ സമരം വരും ദിവസങ്ങളിൽ ഉണ്ടാകും. ഒട്ടേറെ വിദ്യാഭ്യാസ വിഷയങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുമ്പോൾ അതിനെ തുറന്നു കാട്ടാത്ത മാധ്യമങ്ങൾ സംഘടനയ്ക്കെതിരെ വ്യാജവാർത്തകൾ ചമയ്ക്കുകയാണ്. കൃത്യമായി രാഷ്ട്രീയം ഉയർത്തിക്കാട്ടി ശക്തമായ സമരങ്ങൾക്ക് വരും ദിവസങ്ങളിൽ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Featured