തിരുവനന്തപുരം: ഓട്ടിസം ബാധിച്ച് ചികിത്സയിലായിരുന്ന പതിനഞ്ച്കാരനെ ലോഡ്ജിലെ ശുചിമുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് ഏഴ് വർഷം തടവ്. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്. ഓട്ടിസമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
2016 ഫെബ്രുവരി 27ന് തമ്പാനൂരിലെ ഒരു ലോഡ്ജിൽ വെച്ചാണ് സംഭവം നടന്നത്. ലോഡ്ജിലെ താമസക്കാരായിരുന്നു കുട്ടിയും അമ്മയും. കുട്ടിയുടെ അമ്മ മുറിക്ക് പുറത്തായിരുന്ന നേരത്ത് ലോഡ്ജ് ജീവനക്കാരനായ രാജൻ മുറിയിലെത്തുകയായിരുന്നു. കുട്ടി മൂത്രമൊഴിക്കാൻ ശുചിമുറിയിലേക്ക് കയറിയപ്പോൾ പിന്നാലെ അകത്തേക്ക് കയറിയ രാജൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.