‘കോൺഗ്രസിനെ താഴെത്തട്ടിൽ യുവ രക്തങ്ങൾ നയിക്കും`; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യൂണിറ്റ് പ്രസിഡന്റായി പതിനഞ്ചുകാരി ദേവിക

കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് യൂണിറ്റ് പ്രസിഡൻറ് (സിയുസി) ഇനി 15 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിനി ദേവിക രാജ്. യുവാക്കൾക്കും പെൺകുട്ടികൾക്കും കൂടുതൽ പ്രാധാന്യം നൽകിയാണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സിയുസി) പ്രസിഡൻറ്മാരെ തെരഞ്ഞെടുക്കുന്നത്.

എറണാകുളം ജില്ലയിലെ വൈപ്പിനിൽ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ നൂറ്റിഇരുപത്തിഒന്നാം ബൂത്തിൽ സിറ്റിസൺ റോഡ് യൂണിറ്റ് പ്രസിഡൻറായാണ് ദേവിക തിരഞ്ഞെടുക്കപ്പെട്ടത്. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പങ്കജാക്ഷൻ പിള്ള ഷാളണിയിച്ച് ദേവികയെ അനുമോദിച്ചു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രസികല പ്രിയരാജിന്റെ മകളായ ദേവിക എടവനക്കാട് എച്ച്.ഐ.എച്ച്.എസിലാണ് പഠിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ ജില്ലയിൽ 19കാരി അഭിരാമിയും, കോഴിക്കോട് ജില്ലയിൽ 18ക്കാരൻ അഭിത്തിനേയും, കൊല്ലം ജില്ലയിൽ 18 കാരി ഐശ്വര്യ പ്രകാശിനേയും സിയുസി പ്രസിഡൻറ്മാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കെപിസിസിയുടെ തീരുമാനപ്രകാരം സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്.

Related posts

Leave a Comment