Connect with us
48 birthday
top banner (1)

Kuwait

എഫ് എഫ് സി ക്രിക്കറ്റ് ലീഗ് സീസൺ 6ൽ ക്രിക്കറ്റ് ബോയ്സ് ടീം ജേതാക്കളായി!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : എഫ് എഫ് സി (ഫ്രൈഡേ ഫ്രണ്ട്‌സ് ക്ലബ്‌) അബൂഹലീഫ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസൺ 6ൽ ക്രിക്കറ്റ് ബോയ്സ് ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ എസ് സി സി ക്രിക്കറ്റ് ക്ലബ്റണ്ണേഴ്സ് അപ്പ് ആയി. മാൻ ഓഫ് ദി മാച്ച്ചായി ക്രിക്കറ്റ് ബോയ്സിലെ നാസർ തിരഞ്ഞെടുക്കപ്പെട്ടു. ഫൈറ്റേഴ്സ് ഗ്രൗണ്ടിൽ നടന്ന ലൂസേസ് ഫൈനലിൽ റോയൽ ഫൈറ്റേഴ്സ് ടീമിനെ പരാജയപ്പെടുത്തി സ്പാർക്ക് ഇലവൻ ടീം സെക്കൻഡ് റണ്ണർ അപ്പായി. ഈ ടീമിലെ തന്നെ ഹസീബ് പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

Advertisement
inner ad

ക്രിക്കറ്റ് ബോയ്സ് ടീമിലെ മഹി ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്റ്സ്മനും ആയി തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ബൗളറായി സ്പാർക്ക് ഇലവിനിലെ ഷാനുവും മികച്ച വിക്കറ്റ് കീപ്പറായി എസ് സി സി ടീമിലെ സാദിഖ് ബാഷയും, മികച്ച ടീം സ്കോർ (സിംഗിൾ മാച്ച് ) ചെയ്തതിന് ബ്ലാക്ക് ആൻഡ്‌‌ വൈറ്റ് ടീമും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും സിറ്റിബസ് സീനിയർ എച്ച് ആർ സ്പെഷ്യലിസ്റ്റ് ശ്രീ മുബാറക് കാമ്പ്രത്, ടൂർണമെൻറ് മെയിൻ സ്പോൺസർ മെഡെക്സ് ഗ്രൂപ്പ് സൈൻ അബൂഹലീഫ ബ്രാഞ്ച് മാനേജർ സലിം, സ്പോൺസർ മാരായ പാരഗൺ, ബ്രൈറ്റ് ഇൻറർനാഷണൽ, ബുർഹാൻ, റീജിയൻ കമ്പനി ട്രെൻഡ്സ് എന്നിവർ ചേർന്നു നൽകി. എഫ് എഫ് സി ക്രിക്കറ്റ് കോഡിനേറ്റേഴ്സ് മുഹമ്മദ് ഷെരീഫ്, നിതിൻ ഫ്രാൻസിസ്, മനുമോൻ ഗോപിനാഥൻ, പ്രകാശ്, പരന്താമൻ, അജയ്, അരുൾ, ശരവണൻ എന്നിവർ സന്നിഹിതരായിരുന്നു. എഫ് എഫ് സി ക്രിക്കറ്റ് സീസൺ 7, 22 ടീമുകളുമായി ജൂൺ 14 മുതൽ തുടങ്ങുന്നതായി എഫ് എഫ് സി ടീം മാനേജ്മെൻറ് അറിയിച്ചു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

പ്രൊഫ. ജോർജ് മാത്യുവിനെ തിരുവല്ല പ്രവാസി അസോസിയേഷൻ ആദരിച്ചു.

Published

on

കുവൈറ്റ് സിറ്റി : ഹൃസ്വ സന്ദർശനത്തിനു എത്തിയ മാർത്തോമാ കോളേജ് അധ്യാപകനും, കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പ്രൊഫ. ഡോ ജോർജ് മാത്യുവിനെ കുവൈറ്റ്‌ തിരുവല്ല പ്രവാസി അസോസിയേഷൻ ആദരിച്ചു.പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ബൈജു ജോസ്, റെജി കോരുത്, ഷിജു ഓതറ, തോമസ് പള്ളിക്കൽ, സന്തോഷ്‌ വർഗീസ്, ബിനു ജോസഫ് എന്നിവർ പ്രസംഗിച്ചു. റെജി കെ തോമസ്, ടിൻസി മേപ്രാൽ, ഷാജി തിരുവല്ല, ബെന്നി ജോസ്, ലിനു, ജിജി എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം പ്രൊഫ ഡോ. ജോർജ് മാത്യുവിനെ പൊന്നാട അണിയിച്ചു. സമൂഹത്തിൽ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിൽ പ്രൊ. ഡോ ജോർജ് മാത്യു ക്ലാസ്സ്‌ എടുക്കുകയുണ്ടായി. തിരുവല്ല പ്രവാസി അസോസിയേഷൻ നൽകിയ സ്വീകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

Continue Reading

Kuwait

ക്രെസന്റ് സെന്റർ കുവൈത്ത് പത്താം വാർഷിക ജനറൽ ബോഡി

Published

on

കുവൈത്ത് സിറ്റി : ക്രെസന്റ് സെന്റർ കുവൈത്ത് പത്താം വാർഷിക ജനറൽ ബോഡി യോഗം ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് ഹാളിൽ നടന്നു. രക്ഷാധികാരി സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഷരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷഫീഖ് വി.എ പ്രവർത്തന റിപ്പോർട്ടും ഇല്യാസ് പാഴൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ക്രെസന്റ് സേവിങ്സ് സ്കീം റിപ്പോർട്ട് ഫൈസൽ എഎമ്മും, ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് റിപ്പോർട്ട് ഷാഹുൽ ബേപ്പൂരും അവതരിപ്പിച്ചു. പരിപാടിയിൽ നിക്ഷേപ പദ്ധതിയിലൂടെ ലഭിച്ച ലാഭവിഹിതം വിതരണം ചെയ്തു. നിക്ഷേപ പദ്ധതി ഒന്നിന്റെ ലാഭവിഹിതം രക്ഷാധികാരി മുസ്തഫ കാരി മിസ്ഹബിന് നൽകിയും നിക്ഷേപ പദ്ധതി രണ്ടിന്റെ ലാഭവിഹിതം നിക്ഷേപ പദ്ധതി ചെയർമാൻ കോയ വളപ്പിൽ അഷ്‌റഫ്‌ മണക്കടവനു നൽകിയും ഉദ്ഘാടനം നിർവഹിച്ചു. പത്താം വാർഷികത്തിന്റെ ഭാഗമായി പതിമൂന്ന് ഗ്രൂപ്പ് ലീഡർമാരെയും ക്രെസന്റ് ഉംറ സംഘത്തിന്റെ അമീർ ആയി സേവനം ചെയ്ത ഉമ്മർകുട്ടി കെ.കെ.പി, തൻസീഹ് എന്നിവരെയും വിംഗ് കൺവീനർമരെയും ആദരിച്ചു. പത്താം വാർഷിക അവലോകനം കോയ വളപ്പിൽ നടത്തി. തുടർന്ന് റിട്ടേണിങ്ങ് ഓഫീസർ ഇസ്മായിൽ വള്ളിയോത്തിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സലീം ഹാജി പാലോത്തിൽ, റഷീദ് ഉള്ളിയേരി, അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കമ്മിറ്റി ഭാരവാഹികൾ: രക്ഷാധികാരികൾ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, മുസ്തഫ കാരി, പ്രസിഡന്റ്‌ ശരീഫ് ഒതുക്കുങ്ങൽ, വൈസ് പ്രസിഡന്റുമാർ നൗഷാദ് കക്കറിയിൽ, ഷാജഹാൻ പാലാറ സെക്രട്ടറിമാർ അഷ്‌റഫ്‌ മണക്കടവൻ, റയീസ് മോൻ ട്രഷറർ ഇല്യാസ് ബഹസ്സൻ തങ്ങൾ. ക്രെസന്റ് സേവിങ്സ് സ്കീം ചെയർമാൻ സലീം ഹാജി പാലോത്തിൽ, ജനറൽ കൺവീനർ ഫൈസൽ എ.എം, ക്രെസന്റ് ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് ചെയർമാൻ കോയ വളപ്പിൽ, ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ, മതകാര്യം ഹാരിസ് തയ്യിൽ, വെബ് & ഐ.ടി ഇല്യാസ് പാഴൂർ, മീഡിയ ആൻഡ് പബ്ലിസിറ്റി മൻസൂർ കുന്നത്തേരി.

Advertisement
inner ad
Continue Reading

Kuwait

ഹസ്സൻകോയക്ക് കോഴിക്കോട് ജില്ലാ അസോസിയേഷൻ സ്വീകരണം നൽകി.

Published

on

കുവൈത്ത് സിറ്റി : സ്വകാര്യ സന്ദർശത്തിനായി കുവൈറ്റിൽ എത്തിയ കോഴിക്കോട് ജില്ലാ അസോസിയേഷൻ സ്ഥാപക അംഗവും, കുവൈറ്റിലെ മുൻകാല സാമൂഹിക പ്രവർത്തകനുമായ ഹസ്സൻകോയക്ക് കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ്‌ സ്വീകരണം നൽകി. അബ്ബാസിയ സംസം ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷനായിരുന്നു. രക്ഷാധികാരികളായ ടി.കെ അബ്ദുൽ നജീബ്, പ്രമോദ് ആർ.ബി, ട്രെഷറർ ഹനീഫ് സി, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ ടി.എസ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് നജീബ് പി.വി, ജോയിന്റ് ട്രെഷറർ അസ് ലം ടി.വി, കാരുണ്യം സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. മറുപടി പ്രസംഗത്തിൽ നാട്ടിൽ അസോസിയേഷൻ നടത്തുന്ന എല്ലാം കാരുണ്യ പ്രവർത്തനങ്ങൾക്കും പിന്തുണ ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് ഒ.എം സ്വാഗതവും നിർവാഹകസമിതി അംഗം മുസ്തഫ മൈത്രി നന്ദിയും പറഞ്ഞു.

Continue Reading

Featured