അമേരിക്കയിൽ പെൺ കുട്ടികളുടെ ചേലാകർമം ; ഇന്ത്യൻ വംശജയായ ഡോക്ടർ അറസ്റ്റിൽ

അമേരിക്കയിൽ ഏഴുവയസ്സ് മാത്രം പ്രായമുള്ള ഒൻപത് പെൺ കുട്ടികളുടെ ചേലാകർമം നിർവഹിച്ച കേസിൽ ഇന്ത്യൻ വംശജയായ ഡോക്ടർ ജുമാന നാഗർവാലയെ അറസ്റ്റ് ചെയ്തു . ഷിയാ വിഭാഗത്തിൽപെട്ട ദാവൂദി ബോറാ സമുദായക്കാരായ കുട്ടികളുടെ ചേലാകർമ്മമാണ് ഡോക്ടർ രഹസ്യമായി നിർവഹിച്ചത് . ക്ലിനിക്കിന്റെ ഉടമയായ ഡോ. ഫക്രുദ്ദീൻ അത്തറിന് എതിരെയും കേസുണ്ട്.

അമേരിക്കയിലാകെ പെൺചേലാകർമ്മത്തിനായി പ്രവർത്തിക്കുന്ന രഹസ്യശൃംഖലയിലെ അംഗങ്ങളാണ് ഇവരെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കേസെടുത്തത് . ചേലാകർമത്തിനിടെ കുട്ടികൾ കരഞ്ഞു ബഹളം വെച്ചതായും , ചിലകുട്ടികൾക്ക് രക്തസ്രാവം ഉണ്ടായതായും , ഒരു കുട്ടിയെ ശാന്തനാക്കുവാനായി ഉറക്ക ഗുളിക കൊടുത്തതായും കോടതി രേഖകൾ പറയുന്നു . അമേരിക്കയിൽ ഇതാദ്യമായല്ല ചേലാകർമം റിപ്പോർട് ചെയ്യുന്നത് 2017 നവംബറിൽ ലിവോണിയയിൽ ഇതിനുമുൻപ് ഇത്തരത്തിൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു.എൻ അടക്കം നിരോധിച്ച കാര്യമായതിനാൽ അതീവ രഹസ്യമായാണ് ചേലാകർമം ഇത്തരക്കാർ നടത്തുന്നത് .

Related posts

Leave a Comment