ഒന്നാം പിറന്നാൾ ദിവസം 12ാം നിലയിൽ നിന്ന്​ താഴേക്ക്​ വീണ് പിഞ്ചുകുഞ്ഞ്​​ മരിച്ചു

ഗ്രെറ്റർ നോയ്​ഡ : ഒന്നാം പിറന്നാൾ ദിനത്തിൽ ഫ്ലാറ്റി​ൻറെ 12ാം നിലയിൽ നിന്ന് ഗോവണിക്കിടയിലൂടെ താഴേക്ക്​ വീണ് കുഞ്ഞ്​ മരിച്ചു. ഗ്രേറ്റർ നോയ്​ഡയിലെ കാസ ഗ്രീൻസ്​ 1 ഹൗസിങ്​ സൊസൈറ്റിയിൽ തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം.
മകൻ റിവാൻറെ ഒന്നാം പിറന്നാൾ ആഘോഷമാക്കാനുള്ള തിരക്കിലായിരുന്നു സത്യേന്ദ കസാനയു​ം കുടുംബവും. ചടങ്ങിനായി ക്ഷണിച്ച ബന്ധുക്കളടക്കം വീട്ടിലെത്തിയിരുന്നു. ഇതിനിടെ ബന്ധുക്കൾ അറിയാതെ കുഞ്ഞ്​ ഫ്ലാറ്റിൻറെ പുറത്തെത്തി. ഫ്ലാറ്റിന്​ പുറത്തെ പൊതുസ്​ഥലത്ത്​ വെച്ച്‌​ കളിക്കുന്നതിനിടെയാണ്​ കോണിയുടെ കൈവരിക്കിടയിലൂടെ കുഞ്ഞ്​ റിവാൻ 12ാം നിലയിൽ നിന്ന്​ താഴേക്ക്​ പതിച്ചത്​. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ്​ പൊലീസ്​ സ്​ഥലത്തെത്തി. കുഞ്ഞിൻറെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിനയച്ചു.

Related posts

Leave a Comment