സംഗീത് കി ദുനിയാ ഗായകർക്ക് നാടിന്റെ ആദരം

കരുനാഗപ്പള്ളി: കോവിഡ് കാലത്ത് വീട്ടിലിരുന്ന് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾക്ക്‌ ഗാനങ്ങളിലൂടെ ഹിന്ദി ഭാഷാ പഠനം ലളിതമാക്കുവാൻ അധ്യാപകൻ മുഹമ്മദ്‌ സലിം ഖാൻ തുടങ്ങിവച്ച സംഗീത് കി ദുനിയാ എന്ന കരോക്കെ ഗാനമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് ആദരമൊരുക്കി.

സബർമതി ഗ്രന്ഥശാലയിൽ നടന്ന അനുമോദന പരിപാടി സി. ആർ. മഹേഷ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷനായിരുന്നു.സാമൂഹ്യ പ്രവർത്തകൻ ഷാജഹാൻ രാജധാനി ഗായകർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.സബർമതി ഗ്രന്ഥശാല സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ,മുനമ്പത്ത് ഷിഹാബ്, സന്തോഷ്‌, മുഹമ്മദ്‌ സലിംഖാൻ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment