Connect with us
,KIJU

Business

വാട്ട്‌സാപ് വഴി ലഭിക്കുന്ന പേഴ്‌സണല്‍ ലോണുമായി ഫെഡറല്‍ ബാങ്ക്

Avatar

Published

on

കൊച്ചി: വാട്ട്‌സാപ് വഴി വ്യക്തിഗത വായ്പ നല്‍കുന്ന സംവിധാനത്തിന് ഫെഡറല്‍ ബാങ്ക് തുടക്കം കുറിച്ചു. ഇടപാടുകാർക്ക് ഈ സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതിയുള്ള വായ്പ ലഭ്യമാവുന്നതാണ്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ എ പി ഹോത നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, വൈസ് പ്രസിഡന്റും ഡിജിറ്റല്‍ വിഭാഗം മേധാവിയുമായ സുമോത് സി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

വാട്ട്‌സാപ് സംവിധാനം വഴിയുള്ള വായ്പ അവതരിപ്പിച്ചതിലൂടെ ഇതുവരെയില്ലാതിരുന്ന സൗകര്യമാണ് ഇടപാടുകാർക്ക് ലഭ്യമായിരിക്കുന്നത്. അതുല്യമായ അനുഭവങ്ങളും അതിവേഗ സാമ്പത്തിക സേവനങ്ങളും ഇടപാടുകാർക്ക് പ്രദാനം ചെയ്യാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് വിപ്ലവകരമായ ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നത്.

Advertisement
inner ad

ഡിജിറ്റല്‍വല്‍ക്കരണത്തിലും പുതുമയിലും ഫെഡറല്‍ ബാങ്കിനുള്ള അതീവ ശ്രദ്ധയാണ് വാട്ട്‌സാപ് ബാങ്കിങ് സംവിധാനം പുറത്തിറക്കുന്നതിലൂടെ ദൃശ്യമായിരിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്ക് ഫലപ്രദമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പാതയിലെ മറ്റൊരു ചുവടു വെപ്പാണിത്. പരമ്പരാഗത രീതിയിലുള്ള അനാവശ്യമായ സങ്കീര്‍ണതകളും താമസങ്ങളും പുതിയ സംവിധാനത്തിലൂടെ ഒഴിവാക്കാനുമാകുമെന്നും ശാലിനി വാര്യര്‍ പറഞ്ഞു.

ഫെഡറല്‍ ബാങ്കിന്റെ വാട്ട്‌സാപ് നമ്പറായ 9633 600 800 -ലേക്ക് Hi സന്ദേശം അയച്ചു കൊണ്ട് പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണുകള്‍ നേടാവുന്നതാണ്.

Advertisement
inner ad

Alappuzha

സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ

Published

on


ആലപ്പുഴ: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ശ്വാസം നേരെ വീഴാനുള്ള അവസരമാണിത്. ഓഹരി വിപണിയിലെ കുതിച്ചുചാട്ടമാണ് സ്വര്‍ണത്തിലെ ഇടിവിന് ഒരു കാരണം എന്നും വിലയിരുത്തലുണ്ട്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ വർധനവ് പ്രതീക്ഷിക്കാം.

Advertisement
inner ad
Continue Reading

Business

സ്വർണവില സർവകാല റെക്കോഡിൽ

Published

on

കൊച്ചി: സ്വർണവില സർവകാല റെക്കോഡിൽ. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 5,885 രൂപയായി. ഇന്ന് കൂടി വില വർദ്ധിച്ചതോടെ സ്വർണം പവന് 47,000 കടന്നു.

Advertisement
inner ad

നിലവിൽ ഒരു പവൻ സ്വർണത്തിന് 47,080 രൂപയാണ് വിപണി വില. ശനിയാഴ്ച സ്വർണവില 46760 രൂപയിലെത്തിയിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില വർദ്ധിക്കുന്നത്. വിലവർദ്ധന വിപണിയിൽ ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Business

വി-ഗാര്‍ഡ് ഇന്‍സൈറ്റ്-ജി ഫാനിന് സിഐഐ ഡിസൈന്‍ അവാര്‍ഡ്

Published

on

കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റവും പുതുതായി അവതരിപ്പിച്ച ഇന്‍സൈറ്റ്-ജി ബിഎല്‍ഡിസി ഫാനിന് ഇന്ത്യയിലെ മുന്‍നിര ഡിസൈന്‍ പുരസ്‌കാരമായ സിഐഐ ഡിസൈന്‍ അവാര്‍ഡ് 2023 ലഭിച്ചു. പ്രൊഡക്ട് ഡിസൈന്‍ വിഭാഗത്തിലാണ് ഇന്‍സൈറ്റ്-ജി അവാര്‍ഡിന് അര്‍ഹമായത്. ഏറ്റവും നൂതനവും മികച്ചതുമായ ഡിസൈന്‍ സമീപനമാണ് ഇന്‍സൈറ്റ്-ജി യുടെ രൂപകല്‍പ്പനയെ വേറിട്ട് നിര്‍ത്തുന്നതെന്ന് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരടങ്ങിയ ജൂറി വിലയിരുത്തി. അവാര്‍ഡ് നേട്ടത്തോടൊപ്പം ഈ പുരസ്‌കാര മുദ്രയും ഇനി ഫാനില്‍ പതിപ്പിക്കാനും പരസ്യങ്ങളിലും ഉള്‍പ്പെടുത്താനും കഴിയും.

നൂതന സമീപനത്തിലും രൂപകല്‍പ്പനാ മികവിലും വി-ഗാര്‍ഡ് പുലര്‍ത്തിപ്പോരുന്ന സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് സിഐഐ ഡിസൈന്‍ അവാര്‍ഡെന്ന് വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പ്രൊഡക്ട് ഡിസൈന്‍ രംഗത്ത് വി-ഗാര്‍ഡിനുള്ള ക്രിയാത്മകമായ സമീപനത്തിന്റെ തെളിവാണ് ഈ നേട്ടമെന്നും, അദ്ദേഹം പറഞ്ഞു.

Advertisement
inner ad

അകത്തള അലങ്കാരങ്ങളില്‍ മാറിമാറി വരുന്ന അഭിരുചികളുമായി ചേരുന്ന വിധത്തിലാണ് ഇന്‍സൈറ്റ്-ജി ഫാനിന്റെ രൂപകല്‍പ്പന. 12 നിറങ്ങളില്‍ ലഭ്യമാണ്. ഫൈവ് സ്റ്റാര്‍ റേറ്റിംഗോടെ അഞ്ചു വര്‍ഷത്തെ വാറണ്ടിയുമുണ്ട്. വെറും 35 വാട്ട് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഇന്‍സൈറ്റ്- ഫാനുകള്‍ വൈദ്യുതി ബില്‍ കുറയ്ക്കാനും, പ്രതിവര്‍ഷം 1518 രൂപയോളം ലാഭിക്കാനും സഹായിക്കും. വി-ഗാര്‍ഡിന്റെ റൂര്‍ക്കിയിലെ അത്യാധുനിക ഉല്‍പ്പാദന കേന്ദ്രത്തിലാണ് ഈ ഫാനുകളുടെ നിര്‍മാണം. ഹൈ- സ്പീഡ് മോട്ടര്‍, എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഡസ്റ്റ് റിപ്പലെന്റ് കോട്ടിംഗ്, അതിശൈത്യകാലങ്ങളില്‍ ഉപയോഗിക്കാവുന്ന റിവേഴ്‌സ് മോഡ് ഓപ്പറേഷന്‍, ഇന്റ്യൂറ്റീവ് യൂസര്‍ ഇന്റര്‍ഫേസ്, ടൈമര്‍ സംവിധാനത്തോട് കൂടിയ യൂസര്‍-ഫ്രണ്ട്ലി റിമോര്‍ട്ട് തുടങ്ങിയ പ്രധാന സവിശേഷതകളോട് കൂടിയതാണ് ഇന്‍സൈറ്റ്-ജി ഫാന്‍. ബൂസ്റ്റ്, ബ്രീസ്, സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം തുടങ്ങിയ മോഡുകളില്‍ ഫാന്‍ പ്രവര്‍ത്തിക്കും.

Advertisement
inner ad
Continue Reading

Featured