Connect with us
48 birthday
top banner (1)

Business

ഫെഡറൽ ബാങ്കിന് 1,007 കോടി രൂപ അറ്റാദായം

Avatar

Published

on

കൊച്ചി: 2023 ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിൽ 25.28 ശതമാനം വർദ്ധനവോടെ ഫെഡറൽ ബാങ്ക് 1006.74 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 803.61 കോടി രൂപയായിരുന്നു അറ്റാദായം. ചരിത്രത്തിലെ ഏറ്റവുമുയർന്ന അറ്റാദായം നേടാനായി എന്നതിനൊപ്പം 1000 കോടി രൂപയെന്ന നാഴികക്കല്ലും ഇതോടെ ബാങ്ക് മറികടന്നു.

പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. 12.80 ശതമാനം വര്‍ധനവോടെ പ്രവർത്തനലാഭം 1437.33 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവിൽ 1274.21 കോടി രൂപയായിരുന്നു പ്രവർത്തനലാഭം.

Advertisement
inner ad

ബാങ്കിന്റെ മൊത്തം ബിസിനസ് 18.72 ശതമാനം വര്‍ധിച്ച് 438776.39 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 201408.12 കോടി രൂപയായിരുന്ന നിക്ഷേപം 239591.16 കോടി രൂപയായി വര്‍ധിച്ചു. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 168173.13 കോടി രൂപയില്‍ നിന്ന് 199185.23 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 20.39 ശതമാനം വര്‍ധിച്ച് 65041.08 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 26.94 ശതമാനം വര്‍ധിച്ച് 26646.60 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 25.99 ശതമാനം വര്‍ധിച്ച് 20773.55 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 14.38 ശതമാനം വര്‍ധിച്ച് 71978.41 കോടി രൂപയിലുമെത്തി.
അറ്റപലിശ വരുമാനം 8.53 ശതമാനം വര്‍ധനയോടെ 2123.36 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1956.53 കോടി രൂപയായിരുന്നു.

4628.79 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.29 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1284.37 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.64 ശതമാനമാണിത്. 71.08 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 28084.72 കോടി രൂപയായി വര്‍ധിച്ചു. 15.02 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1418 ശാഖകളും 1960 എടിഎമ്മുകളുമുണ്ട്.

Advertisement
inner ad

Business

സ്വർണവിലയിൽ ഇടിവ്; പവന് 880രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുത്തനെ ഇടിഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6935 രൂപയായി. പവന് 55480 രൂപയായി കുറയുകയും ചെയ്തു. ഒക്ടോബര്‍ 31നായിരുന്നു സ്വര്‍ണത്തിന് റെക്കാര്‍ഡ് വില രേഖപ്പെടുത്തിയത്. അതിനുശേഷം പവന് ഇപ്പോള്‍ 4160 രൂപയാണ് ഇടിഞ്ഞത്. എന്നാല്‍ ഈ വിലയിടിവ് സ്വര്‍ണം നിക്ഷേപമായി കരുതുന്നവര്‍ക്ക് അത്ര സുഖകരമല്ല. നിലവിലുള്ള സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് ഇനിയും വിപണി താഴാനുള്ള സാധ്യത ഉണ്ടെന്നാണ്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 5720 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വിലയിയിടിവ് വെള്ളിവിലയിലും പ്രതിഫലിച്ചു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

Continue Reading

Business

സ്വര്‍ണവില താഴേയ്ക്ക്; പവന് 320 രൂപ കുറഞ്ഞു

Published

on

ഇന്ന് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7045 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. പവന്റെ വില 56360 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒക്ടോബര്‍ 31നായിരുന്നു പൊന്നിന് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായിരുന്നു വില. പിന്നീട് പവന് 3280 രൂപയാണ് ഇടിഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 5810 രൂപയാണ് വിനിമയ നിരക്ക്. അതേസമയം വെള്ളിക്ക് ഒരു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം മുന്നോട്ടു പോകുന്നത്.

Continue Reading

Business

കുത്തനെയിടിഞ്ഞ് സ്വർണവില; പവന് 1080 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ കുത്തനെയുള്ള ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കൂപ്പുകുത്തുന്നത്. ഗ്രാമിന് 135 രൂപയാണ് കുറഞ്ഞത്. പവന് 1080 രൂപയും കുറഞ്ഞു. അപൂര്‍വമായാണ് ഇത്രയും തകര്‍ച്ച സ്വര്‍ണവിലയില്‍ ഉണ്ടാകുന്നത്. സ്വര്‍ണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 7085 രൂപയായി. പവന് വില 56680 രൂപയായി ഇടിഞ്ഞു. ഒക്ടോബര്‍ 31നായിരുന്നു പൊന്നിന് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായിരുന്നു വില. അതിനുശേഷം ഇപ്പോള്‍ പവന് 2960 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 110 രൂപ കുറഞ്ഞ് 5840 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വെള്ളിക്ക് കുറഞ്ഞത് ഗ്രാമിന് രണ്ടുരൂപയാണ്. ഇപ്പോള്‍ ഗ്രാമിന് 97 രൂപയ്ക്കാണ് വ്യാപാരം മുന്നോട്ടുപോകുന്നത്.

Continue Reading

Featured