Business
പുതിയ സോണല്‍ ഓഫീസിന് തറക്കല്ലിട്ട് ഫെഡറല്‍ ബാങ്ക്
കോട്ടയം: ഫെഡറല്‍ ബാങ്ക് കോട്ടയം സോണല്‍ ഓഫീസിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം ബാങ്കിന്റെ എംഡിയും സി ഇ ഒ യുമായ ശ്യാം ശ്രീനിവാസന് നിര്‍വഹിച്ചു. ഏറ്റുമാനൂരിനടുത്തുള്ള പട്ടിത്താനത്ത് കാല് ലക്ഷത്തിലധികം ചതുരശ്ര അടിയിലൊരുങ്ങുന്ന പുതിയ കെട്ടിടത്തില്‍ സോണല്‍ ഓഫീസ് കൂടാതെ ക്രെഡിറ്റ് ഹബ്, ലോണ്‍ കളക്ഷന്‍ ആന്‍ഡ് റിക്കവറി ഓഫീസ്, ക്രെഡിറ്റ് അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ടമെന്റ് തുടങ്ങിയ ഓഫീസുകളും പുതിയതായി തുറക്കുന്ന ശാഖയും പ്രവര്‍ത്തിക്കുന്നതാണ്.ചടങ്ങില്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, ബ്രാഞ്ച് ബാങ്കിംഗ് മേധാവി ഇക്ബാല്‍ മനോജ്, കോര്‍പ്പറേറ്റ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി റെജി സി വി, കോട്ടയം സോണല്‍ മേധാവി ബിനോയ് അഗസ്റ്റിന്, വൈസ് പ്രസിഡന്റ് നിഷ കെ ദാസ്, കോട്ടയം റീജിയണല്‍ മേധാവി ജയചന്ദ്രന് കെ ടി തുടങ്ങിയവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എസ് എച്ച് മൗണ്ടിലെ കെട്ടിടത്തിലാണ് സോണല്‍ ഓഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
Business
ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു: ചെന്നൈയിലെ പ്ലാന്റ് തുറക്കും
അമേരിക്ക: അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയിലേക്കുള്ള തിരിച്ചു വരവ് ഫോഡ് പ്രഖ്യാപിച്ചത്. ചെന്നൈയിലെ പ്ലാന്റ് വീണ്ടും തുറന്ന് ആഗോളതലത്തിലേക്ക് വാഹനങ്ങള്‍ കയറ്റി അയക്കാനാണ് ഫോഡിന്റെ പദ്ധതി.
ആഗോള വിപണിയെ ലക്ഷ്യംവെച്ചാവും ചെന്നൈയിലുള്ള പ്ലാന്റിലെ വാഹനനിര്‍മാണം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എസ് സന്ദര്‍ശനത്തില്‍ ഫോഡിന്റെ നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
പ്ലാന്റ് തുറക്കാനായി തമിഴ്നാട് സര്‍ക്കാര്‍ നല്കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ഫോഡ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് പ്രസിഡന്റ് കേയ് ഹാര്‍ട്ട് പറഞ്ഞു. ഇന്ത്യയിലേക്കുള്ള തിരിച്ചു വരവിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം ഫോഡ് ഉയര്‍ത്തും. 2500 മുതല്‍ 3000 ജീവനക്കാരെ കമ്പനി അധികമായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2021ല്‍ ഇന്ത്യയില്‍ നിന്നും വിടപറഞ്ഞതിന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയും ഫോഡ് ഉപേക്ഷിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി തമിഴ്നാട്ടിലെ പ്ലാന്റ് വില്‍ക്കാനുള്ള നീക്കം ഫോഡ് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ഗുജറാത്തിലെ പ്ലാന്റ് കമ്പനി വിറ്റിരുന്നു.
എം.ജി, കിയ പോലുള്ള വിദേശ വാഹനനിര്‍മാതാക്കള്‍ ഇന്ത്യയില്‍ വിജയം കൈവരിച്ചതോടെയാണ് ഫോഡിന്റെ ഇന്ത്യ മോഹങ്ങള്‍ക്ക് വീണ്ടും ചിറകുവെച്ചത്. അതേസമയം, നിലവില്‍ ഇന്ത്യയില്‍ കാറുകള്‍ പുറത്തിറക്കുന്നതിനെ കുറിച്ച് കൃത്യമായ സൂചനകളൊന്നും ഫോഡ് നല്‍കിയിട്ടില്ല.
Business
സ്വർണവിലയിൽ കുതിപ്പ്; പവന് 960 രൂപ വര്‍ധിച്ചു
സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 960 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയുടെ വിലയിലും 3 രൂപയുടെ വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിയുടെ വില 93 രൂപയായി. ഇനിയും വില വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത എന്നാണ് നിരീക്ഷണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2500 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. എന്നാല്‍ 2500ല്‍ താഴെയാണിപ്പോള്‍. ഏത് സമയവും ഉയരാന്‍ സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ആഗോള വിപണിയില്‍ വില ഉയര്‍ന്നാല്‍ കേരളത്തിലും സ്വര്‍ണവില വര്‍ധിക്കും.
Business
സ്വര്‍ണവിലയില്‍ നേരിയ കുറവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6705 രൂപയും പവന് 53640 രൂപയുമാണ് ഇന്നത്തെ വിപണിനിരക്ക്. ഇന്നലെ കുതിച്ച സ്വര്‍ണവിലയിലാണ് ഇന്ന് നേരിയ ആശ്വാസം ഉണ്ടായത്. ഇന്നലെ പവന് 280 രൂപയോളം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് യുഎസില്‍ നിന്നുള്ള പലിശ പ്രതീക്ഷകളെ അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത്. 18ഗ്രാം വിഭാഗത്തിലും വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 5560 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. എന്നാൽ വെള്ളിവിലയില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഗ്രാമിന് 90 രൂപ എന്നതാണ് ഇന്നത്തെ നിരക്ക്.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login