ഫെഡറല്‍ ബാങ്കിന് കേന്ദ്ര നികുതി വകുപ്പിന്‍റെ ആദരം

കൊച്ചി: ദേശീയ ഖജനാവിലേക്ക് മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറല്‍ ബാങ്കിന് അംഗീകാരം. 2021-22 സാമ്പത്തിക വര്‍ഷത്തെ നേട്ടത്തിനാണ് കേന്ദ്ര എക്സൈസ്, കസ്റ്റംസ് വകുപ്പ് ഫെഡറല്‍ ബാങ്കിനെ ആദരിച്ചത്. കൊച്ചിയിലെ കേന്ദ്ര നികുതി, കേന്ദ്ര എക്സൈസ് ആസ്ഥാനത്ത് ജിഎസ്ടി ദിനത്തില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റും ടാക്സേഷന്‍ വിഭാഗം മേധാവിയുമായ പ്രദീപന്‍ കെ, ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് ശ്രീഹരി ജി യും ചേര്‍ന്ന് ജിഎസ്ടി, കേന്ദ്ര എക്സൈസ്, കസ്റ്റംസ് കമ്മിഷണര്‍ ഡോ. ടി ടിജു ഐആര്‍എസില്‍ നിന്ന് ആദരം ഏറ്റുവാങ്ങി.

Related posts

Leave a Comment