Connect with us
48 birthday
top banner (1)

Business

സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷങ്ങളോടനുബന്ധിച്ച് 77 മികച്ച ആനുകൂല്യങ്ങളുമായി ഫെഡറല്‍ ബാങ്ക്

Avatar

Published

on

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷങ്ങളോടനുബന്ധിച്ച് ‘ജോയ് ഓഫ് ഫ്രീഡം’ ക്യാമ്പയിനുമായി ഫെഡറല്‍ ബാങ്ക്. ഇതിന്റെ ഭാഗമായി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആകര്‍ഷകമായ 77 ആനുകൂല്യങ്ങള്‍ ലഭിക്കും. അജിയോ, ഫ്ലിപ്കാർട്ട്, ക്രോമ, എയര്‍ ഇന്ത്യ, ഗോഇബിബോ, ഈസി ഡൈനിങ്, സൊമാറ്റോ, സ്വിഗി, ജിയോ മാര്‍ട്ട്, വിജയ് സെയില്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ആനുകൂല്യത്തിന്റെ ഭാഗമാണ്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ മുൻപില്ലാത്ത വിധത്തിൽ ആനുകൂല്യങ്ങളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായാണ് ജോയ് ഓഫ് ഫ്രീഡം ക്യാമ്പയിന്‍ അവതരിപ്പിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി പറഞ്ഞു. 77 ഇൻഫ്ളുവൻസർമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്.

Advertisement
inner ad

Business

അൾട്രാ ലക്ഷ്വറി സൗകര്യങ്ങളുമായി ഒളിമ്പസ് രണ്ടാം പതിപ്പ് അവതരിപ്പിച്ച്‌ ഹൈലൈറ്റ് ഗ്രൂപ്പ്

Published

on

കൊച്ചി: ഹൈലൈറ്റ് ഒളിമ്പസിന്റെ വൻ വിജയത്തെ തുടർന്ന് ഹൈലൈറ്റ് ഒളിമ്പസ് 2 എന്ന പേരിൽ പുതിയ റസിഡൻഷ്യൽ ടവർ നിർമ്മാണം ആരംഭിക്കുന്നു. രാജ്യത്തെ കെട്ടിട സമുച്ചയങ്ങളിൽ നിന്ന് നിരവധി പ്രത്യേകതകൾകൊണ്ട് വേറിട്ട് നിൽക്കുന്ന മെഗാ പ്രൊജക്റ്റാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഒളിമ്പസ്.

ലോകോത്തര നിലവാരത്തിൽ ഹൈലൈറ്റ് സിറ്റിയിൽ ഉയർന്ന റസിഡൻഷ്യൽ പദ്ധതിയാണ് ഹൈലൈറ്റ് ഒളിമ്പസ്. ഭൂനിരപ്പിൽ നിന്നും മാറി 100 മീറ്റർ ഉയരത്തിൽ 33 നിലകളിലായാണ് ടവറുള്ളത്. 40,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ ടെറസാണ് ഒളിമ്പസിന്റേത്. താമസക്കാർക്ക് മറ്റിടങ്ങളെ ആശ്രയിക്കാതെ എല്ലാ സൗകര്യങ്ങളും ഒരിടത്ത് തന്നെ ഒളിമ്പസ് ലഭ്യമാക്കി. സ്പോർട്സ്, വിനോദം, തുടങ്ങി ഒഴിവുസമയ പ്രവർത്തനങ്ങൾക്കായി 100-ലധികം റിക്രിയേഷൻ സൗകര്യങ്ങൾ നൽകുന്ന പാർപ്പിട സമുച്ചയം കൂടിയാണ് ഒളിമ്പസ്. അതുകൊണ്ടുതന്നെ ദിവസങ്ങൾക്കുള്ളിൽ പദ്ധതി വിറ്റഴിച്ച് ഹൈലൈറ്റ് ഗ്രൂപ്പ് വൻ മാധ്യമ ശ്രദ്ധ നേടി.

Advertisement
inner ad

12,70,039 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതി ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ പദ്ധതിയെ കിടപിടിക്കത്തക്ക രീതിയിലാണ് ഒളിമ്പസ് രണ്ടാം പതിപ്പും രൂപകൽപന ചെയ്തിരിക്കുന്നത്. 32 നിലകളിലായി 934 ചതുരശ്ര അടി മുതൽ 2,733 ചതുരശ്ര അടി വരെയുള്ള 412 അപ്പാർട്ട്മെന്റുകൾ ഉണ്ടാകും. ടവർ പൂർത്തീകരിക്കുന്നതോടുകൂടി 22,62,639 ചതുരശ്ര അടിയിൽ രണ്ട് ടവറുകളിലായി 938 അപ്പാർട്മെന്റുകൾ ഒളിമ്പസ് മെഗാ പ്രൊജക്റ്റിൽ ഉണ്ടാകും.

Advertisement
inner ad

“65 ഏക്കറിൽ പടർന്നു കിടക്കുന്ന ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായ ഒളിമ്പസ് രൂപകൽപന ചെയ്‌തിരിക്കുന്നത്‌ സ്ഥപതി ആർക്കിടെക്‌സാണ്. കേരളത്തിലെ ഏറ്റവും വലിയ മാളുകളിലൊന്ന്, അൾട്രാ മോഡേൺ ബിസിനസ് പാർക്ക്, മൾട്ടിപ്ലക്‌സ് തിയറ്റർ, ഇന്റർനാഷണൽ സ്‌കൂൾ, ഹോസ്പിറ്റൽ, സ്റ്റാർ ഹോട്ടലുകൾ, 24/7 ഹഗ് എ മഗ് കഫേ എന്നീ സൗകര്യങ്ങൾ എല്ലാം ഹൈലൈറ്റ് സിറ്റിയിലുണ്ട്. ആഗോള നിലവാരത്തിലുള്ള ജീവിത രീതിയാണ് ഒളിമ്പസിലൂടെ പരിചയപ്പെടുത്തുന്നത്” – ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം പറഞ്ഞു.

“റീട്ടെയിൽ വിപ്ലവമാണ് കേരളത്തിലെ ചെറുതും വലുതുമായ പട്ടണങ്ങളിൽ ഹൈലൈറ്റ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസമാണ് കുന്നംകുളത്ത് ഹൈലൈറ്റ് സെന്ററിന്റെ നിർമ്മാണം ആരംഭിച്ചത്. കൂടാതെ വിവിധ സ്ഥലങ്ങളിലായി ആറ് മാളുകളുടെ പണിപ്പുരയിലുമാണ്” – ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

Advertisement
inner ad

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്” – ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ പറഞ്ഞു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ നൂതന സംരംഭങ്ങളിലൂടെയും, ലോകോത്തര നിലവാരം പുലർത്തുന്ന വിവിധ റീട്ടെയിൽ, കൊമേർഷ്യൽ, റസിഡൻഷ്യൽ പ്രൊജക്ടുകളിലൂടെയും ദക്ഷിണേന്ത്യയിലെ മികച്ച മിക്സ്ഡ് യൂസ് ഡവലപ്പറായി ഹൈലൈറ്റ് ഗ്രൂപ്പ് മാറി കഴിഞ്ഞു.

Advertisement
inner ad

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ബിൽഡേഴ്സ് എ.ജി.എം ലെഫ്റ്റനന്റ് കേണൽ (റിട്ട.) പ്രവീൺ എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Business

എടക്കുന്ന് ശിശുഭവന് മാരുതി ഈക്കോ സംഭാവന നല്‍കി ഫെഡറല്‍ ബാങ്ക്

Published

on

കൊച്ചി: സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി അങ്കമാലി ശാഖ എടക്കുന്ന് ശിശുഭവന് ഫെഡറല്‍ ബാങ്ക് മാരുതി ഈക്കോ വാഹനം സംഭാവന ചെയ്തു.സെന്റ് ജോസഫ് പ്രൊവിന്‍സ് ഓഫ് ദി കോണ്‍ഗ്രഗേഷന്‍ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് നസറെത്തിന്റെ (സി എസ് എന്‍ ) സഹോദര സ്ഥാപനമാണ് ശിശുഭവന്‍.ഫെഡറല്‍ ബാങ്ക് ആലുവ റീജിയണല്‍ മേധാവിയായ ബിനു തോമസ് വാഹനത്തിന്റെ താക്കോല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ആഷ്ലിയ്ക്കു കൈമാറി. ഫെഡറല്‍ ബാങ്ക് അങ്കമാലി ശാഖാ മാനേജര്‍ അരുണ്‍ ബി, ഓപ്പറേഷന്‍സ് ഹെഡ് അഭിരാജ് എ എ, സെയില്‍സ് ഹെഡ് വിബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement
inner ad

Advertisement
inner ad
Continue Reading

Business

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

Published

on


കൊച്ചി: സംസ്ഥാനത്ത് ബജറ്റ് ദിനമായ വെള്ളിയാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ നേരിയ മാറ്റമുണ്ടായെങ്കിലും കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലയിലാണ് സ്വര്‍ണം വില്‍ക്കുന്നത്. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ 1800 രൂപ കൂടിയ ശേഷമാണ് വിലവര്‍ധനയില്ലാത്ത ദിവസം വരുന്നത്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിരവധിപേര്‍ വാങ്ങിക്കൂട്ടുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായി. പണിക്കൂലിയും ജി.എസ്.ടിയുമടക്കം 70,000 രൂപയോളം നല്‍കിയാലേ പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

Advertisement
inner ad

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് പവന്‍ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടര്‍ന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവില്‍ നിന്നാണ് സര്‍വകാല റെക്കോഡില്‍ എത്തിയത്. നാലിന് 840 രൂപയും അഞ്ചിന് 760 രൂപയും കൂടി പവന് 63,240 രൂപയായി. വ്യാഴാഴ്ച 200 രൂപ കൂടി 63,440 രൂപയെന്ന സര്‍വകാല റെക്കോഡിലേക്കും സ്വര്‍ണവിലയെത്തി. ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവന്‍വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവന്‍ വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി.

Advertisement
inner ad
Continue Reading

Featured