Connect with us
48 birthday
top banner (1)

Business

ഫെഡറല്‍ ബാങ്കും ബജാജ് അലയന്‍സ് ലൈഫും ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിന് ധാരണയിൽ

Avatar

Published

on

കൊച്ചി: ഇടപാടുകാർക്ക് വൈവിധ്യമാര്‍ന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബജാജ് അലയന്‍സ് ലൈഫുമായി ബാങ്കഷ്വറന്‍സ് പങ്കാളിത്തതിന് ഫെഡറല്‍ ബാങ്ക് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷാ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാനാകും. ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ലഭിക്കും.

Advertisement
inner ad

ഫെഡറല്‍ ബാങ്കിന്റേയും ബജാജ് അലയന്‍സ് ലൈഫിന്റേയും കരുത്ത് ഒന്നിച്ചുചേരുന്ന മികച്ച സേവനമാണ് ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാർക്ക് ലഭിക്കുക. വിപണി വിപൂലീകരണവും ഇന്‍ഷുറന്‍സ് വ്യാപനവും ലക്ഷ്യമിടുന്ന ഇരു കമ്പനികള്‍ക്കും ഈ സഹകരണം പ്രയോജനപ്പെടും.

ബജാജ് അലയന്‍സ് ലൈഫുമായുള്ള കോര്‍പറേറ്റ് ഏജന്‍സി ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ ശാഖകൾ വഴി മികച്ച ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഏവർക്കും ലഭ്യമാക്കാനാണ് ഫെഡറല്‍ ബാങ്ക് ലക്ഷ്യമിടുന്നത്. ബുദ്ധിപൂർവം നിക്ഷേപിക്കാനും സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും ഇടപാടുകാർക്ക് ഇതിലൂടെ സാധിക്കുമെന്നു കരുതുന്നതായും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ പി വി ജോയ് പറഞ്ഞു.

Advertisement
inner ad

ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള വിപുലമായ ശൃംഖല വഴി ഞങ്ങളുടെ സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ കൂടുതല്‍ പേരിലെത്തിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഒഫീസര്‍ ധീരജ് സേഗാള്‍ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

ഏറ്റവും മികച്ച യൂബർ ഡ്രൈവർമാർ കൊച്ചിയിൽ; ജോലി ആവശ്യങ്ങൾക്കായി കൂടുതൽ ഉപയോഗിക്കുന്നത് ബാംഗ്ലൂർ

Published

on

ഇന്ത്യക്കാര്‍ 2024 ല്‍ യൂബര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ കണക്കുകളുടെ റിപ്പോർട്ട് പുറത്തുവന്നു. 920 കോടി കിലോമീറ്ററാണ് കഴിഞ്ഞ കൊല്ലം ഇന്ത്യയില്‍ യൂബര്‍ ഓടിയത്. പരിസ്ഥിതി സൗഹാര്‍ദമായ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. ഇ.വി കളിലാണ് 17 കോടി കിലോമീറ്റര്‍ യൂബര്‍ ഓടിയത് എന്നതും ശ്രദ്ധേയമാണ്.
യൂബർ ഓട്ടോ ആണ് 2024 ൽ ഏറ്റവും കൂടുതൽ യാത്രക്കാര്‍ തിരഞ്ഞെടുത്തത്. തൊട്ട് പിന്നാലെ യൂബർ ഗോ യും ഉണ്ട്. യൂബർ ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയത് കേരളത്തിലെ യൂബർ യാത്രക്കാരാണ്. കൊച്ചിയിലെ യൂബർ യാത്രക്കാർ 5 ൽ ശരാശരി 4.90 റേറ്റിംഗാണ് ഡ്രൈവർമാര്‍ക്ക് നൽകിയത്. ഡ്രൈവർ റേറ്റിംഗിൽ ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും (4.816), പൂനെ മൂന്നാം സ്ഥാനത്തുമാണ് (4.815) കൊൽക്കത്തയിലാണ് ഏറ്റവും കുറഞ്ഞ ഡ്രൈവർ റേറ്റിംഗ് (4.65).
ബെംഗളൂരു ആണ് ജോലി ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ യൂബർ ഉപയോഗിച്ച നഗരം. 2024- ൽ ഏറ്റവും കൂടുതൽ യൂബർ യാത്രകൾ ബുക്ക് ചെയ്തത് ഡൽഹി-എൻസിആർ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ്. മുംബൈയാണ് രാത്രി വൈകിയുള്ള യാത്രകൾക്ക് ഏറ്റവും കൂടുതൽ യൂബര്‍ റൈഡുകള്‍ ബുക്ക് ചെയ്തത്.

Continue Reading

Business

സ്വര്‍ണവില മുന്നോട്ട്; പവന് 240 രൂപ വർധിച്ചു

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7315 രൂപയും പവന് 58520 രൂപയുമാണ് ഇന്നത്തെ വിപണിവില. മൂന്നു ദിവസംകൊണ്ട് സ്വർണവിലയിൽ 720 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി. ഗ്രാമിന് 6030 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയ്ക്ക് മാറ്റമില്ല. ഗ്രാമിന് 98 രൂപയാണ് ഇന്നത്തെ വിപണി വില.

Continue Reading

Business

സ്വർണവില വർധിച്ചു; പവന് 58,480 രൂപ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് 200 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 58,480 രൂപയായി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 7,285 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 6,010 രൂപയുമാണ് വിപണി വില. വെള്ളിയുടെ വിലയിലും വർധനവ് തുടരുകയാണ്; ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 98 രൂപയാണ് വില. ജനുവരി 1 മുതൽ സ്വർണവില കുത്തനെ ഉയരുകയാണ്. ആദ്യ മൂന്ന് ദിവസങ്ങൾക്കിടെ സ്വർണവില 1,200 രൂപയാണ് വർധിച്ചത്. എന്നാൽ ജനുവരി 4-നാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. 360 രൂപയായിരുന്നു കുറവ്. തുടർന്ന് മൂന്നു ദിവസം വിലയിൽ മാറ്റമില്ലാതെ തുടരുകയും ബുധനാഴ്ച 120 രൂപ വർധന രേഖപ്പെടുത്തുകയും ചെയ്തു. ഇന്നലെയും 280 രൂപ വർധിച്ചിരുന്നു. ഈ മൂന്നുദിവസത്തിനിടെ 600 രൂപയുടെ വർധനവാണ് ഉണ്ടായത്.

Continue Reading

Featured