പ്രതിപക്ഷത്തെ പേടി ; മന്ത്രിമാരുടെ ക്ലാസ്സ് കഴിഞ്ഞു ; പഠിച്ചതൊക്കെ എന്താകുമോ എന്തോ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ കേരളത്തിൽ അധികാരമേറ്റത് മുതൽ ഭരണകാര്യങ്ങളിൽ തികഞ്ഞ പരാജയമായിരുന്നു. വകുപ്പുകൾ കൈകാര്യം ചെയ്യാൻ അറിയാത്ത മന്ത്രിമാർ സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചു. മാത്രവുമല്ല പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷ നിരയിലെ മറ്റ് അംഗങ്ങളുടെയും ചോദ്യങ്ങൾക്ക് മറുപടി പറയാനോ നേരിടാനോ സാധിക്കാതെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നിസ്സഹായരായി നിൽക്കേണ്ട അവസ്ഥയും ഒരുപാട് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിമാർക്ക് ക്ലാസ് ഏർപ്പെടുത്തുന്ന നീക്കവുമായി സർക്കാർ മുന്നോട്ടു വന്നത്.

ഐ എം ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മന്ത്രിമാർക്കുള്ള ക്ലാസ് മൂന്ന് ദിവസങ്ങളിലായി 12 മണിക്കൂറാണ് നടന്നത്. എല്ലാ ദിവസവും രാവിലെ 9 മുതലാണ് ക്ലാസ് ആരംഭിച്ചത്.

Related posts

Leave a Comment