‘സിൽക്ക്‌ സ്മിതയുടെ ആത്‍മഹത്യകുറിപ്പ് വായിച്ചിട്ടുണ്ടോ…?’ ; അനു ചന്ദ്രയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

സിൽക്ക് സ്മിതയുടെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാക്കുറിപ്പ് വിവർത്തനം ചെയ്തുകൊണ്ട് അനു ചന്ദ്രയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

കുറിപ്പ് വായിക്കാം

“ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയാവൂ.എന്നോട് ആരും സ്നേഹം കാണിച്ചില്ല.ബാബു (ഡോ.രാധാകൃഷ്ണൻ) മാത്രമാണ് എന്നോട് അല്പം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്.എല്ലാവരും എൻറെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു. ജീവിതത്തിൽ എത്രയോ മോഹങ്ങൾ എനിക്കുണ്ട്.അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ, എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല.ഓരോരുത്തരുടെയും പ്രവർത്തികൾ എന്നെ മനസ്സമാധാനം കെടുത്തുന്നതായിരുന്നു.അതുകൊണ്ടാകാം, മരണം എന്നെ വശീകരിക്കുന്നു.എല്ലാവർക്കും ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ.എന്നിട്ടും എൻറെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ?ദൈവമേ, ഇതെന്തൊരു ന്യായമാണ്?ഞാൻ സമ്പാദിച്ച സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം.

ഞാൻ വളരെ ഇഷ്ടപ്പെട്ടു ,പ്രേമിച്ചു ,ആത്മാർത്ഥമായി തന്നെ.അയാൾ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു.എന്നാൽ അദ്ദേഹമെന്നെ വഞ്ചിച്ചു.ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കും.അയാൾ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല.ദിവസവും എന്നെ ഉപദ്രവിച്ചു. അവരവർ ചെയ്യുന്നത് ന്യായം ആണെന്നാണ് അവരുടെ വിചാരം.ബാബുവും അക്കൂട്ടത്തിൽ തന്നെ.എൻറെ പക്കൽ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങൾ തിരിച്ചു തന്നില്ല.ഇനി ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.ഈശ്വരൻ എന്നെ എന്തിന് സൃഷ്ടിച്ചു?രാമുവും രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു.ഞാൻ അവർക്ക് എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്.പക്ഷേ എന്നെ മരണത്തിലേക്ക് അവർ തള്ളിയിടുകയായിരുന്നു.എൻറെ ശരീരത്തെ ഉപയോഗിച്ചവർ ധാരാളം.എൻറെ അധ്വാനത്തെ മുതലെടുത്തവരും ധാരാളം. ബാബുവൊഴികെ മറ്റാർക്കും ഞാൻ നന്ദി പറയുന്നില്ല.കഴിഞ്ഞ അഞ്ചുവർഷമായി ഒരാൾ എനിക്കൊരു ജീവിതം തരാമെന്നു പറഞ്ഞു.ഞാൻ എന്തുമാത്രം ആ ജീവിതത്തിന് വേണ്ടി കൊതിച്ചു എന്നറിയാമോ?പക്ഷേ അതെല്ലാം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നുപോയി.ഇനിയെനിക്ക് പിടിച്ചു നിൽക്കാൻ വയ്യ.ഈ കത്തെഴുതാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു.ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ ആഭരണങ്ങൾ പോലും എനിക്കില്ലാതായി.ഇനി അത് ആർക്കും ലഭിക്കാൻ പോകുന്നു?എനിക്കറിഞ്ഞുകൂടാ…”

(വെള്ളിനക്ഷത്രം മാഗസിൻ :1996 ഒക്ടോബർ 6,സ്മിത തെലുങ്കിൽ എഴുതിയ ആത്മഹത്യ കുറുപ്പിന്റെ മലയാള വിവർത്തനം)

മനുഷ്യന് ജീവിക്കാൻ കഴിയാത്തത്/ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് -നിരാശകൾ കൊണ്ട് കൂടിയാണ്.ജീവിതം മടുത്തിട്ടല്ല.ജീവിക്കാൻ കഴിയാത്തതിലുള്ള നിരാശകൊണ്ട്.എന്തെന്നാൽ നിരാശ എന്നാൽ അതൊരു സങ്കീർണപ്രതിഭാസമാണെന്നത് തന്നെ.

ഒരുപക്ഷേ,വായിക്കുമ്പോൾ ഒരുപക്ഷേ ഞാനും നിങ്ങളും നമ്മളും പ്രതിഫലിചേക്കാം..

Related posts

Leave a Comment