സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യം

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി. ടിപിആർ കുറഞ്ഞുവരികയാണ് വാക്‌സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നകാര്യം പരിഗണിക്കുന്നതെന്നും മന്ത്രി അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച അവസാന തീരുമാനം ആരോഗ്യ വിദഗ്ധർ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ഉണ്ടാകു എന്നും അദ്ദേഹം പറഞ്ഞു. തിയേറ്റർ തുറക്കാനുള്ള തീരുമാനത്തിന് മുന്നോടിയായി ഉടമകളുമായി മന്ത്രി ചർച്ച നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ സെക്കന്റ് ഷോ ഉൾപ്പെടെ നാല് ഷോകളും നടത്താനാകുമെന്നാണ് ഉടമകളുടെ പ്രതീക്ഷ.

Related posts

Leave a Comment