പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു; അമ്മ ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍ കുടിയാന്മലയില്‍ പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ജീവനൊടുക്കി. ഒൻപത് മാസം പ്രായമായ ധ്യാൻ ദേവ് ആണ് മരിച്ചത്. ഏരുവേശി മുയിപ്രയിലെ സതീശൻ ആണ് ആത്മഹത്യ ചെയ്‌തത്. വെട്ടേറ്റ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

സതീശന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മരുന്ന് കഴിക്കുന്ന ആളാണ് എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഏഴ് വര്‍ഷം മുമ്പാണ് സതീശും അഞ്ജുവും വിവാഹിതരായത്. ചില കുടുംബ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.

Related posts

Leave a Comment