Connect with us
48 birthday
top banner (1)

Alappuzha

നാല് വയസുകാരനെ കൊലപ്പെടുത്തി പിതാവ് തൂങ്ങിമരിച്ചു

Avatar

Published

on

ആലപ്പുഴ: മാന്നാറിൽ നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കൃപ സദനത്തിൽ മിഥുൻ കുമാർ (ജോൺ )ആണ് നാലു വയസുകാരൻ മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ സെലിൻ വിദേശത്താണുള്ളത്. ഭാര്യയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു. മിഥുന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ചേര്‍ത്തലയിലെ ഓണ്‍ലൈന്‍ തട്ടിപ്പ്: കേന്ദ്രം ഗുജറാത്ത്

Published

on

ചേര്‍ത്തല: ഓണ്‍ലൈന്‍ കമ്പനികളില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് 7.65 കോടി തട്ടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയും ചേര്‍ത്തല സ്വദേശിയുമായ ഡോ.വിനയകുമാറിന്റെയും ഭാര്യ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്‌കിന്‍ സ്‌പെഷലിസ്റ്റ് ഡോ.ഐഷയുടെയും പണവുമാണ് നഷ്ടമായത്.കമ്പനിയെന്ന് അവകാശപ്പെടുന്നവരും ഇടപാടുകാരും വാട്‌സ്ആപ് വഴി മാത്രമാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഡോക്ടര്‍ ദമ്പതികളുടെ നിക്ഷേപം കൂടിയതോടെ ലാഭവും ചേര്‍ത്ത് 39.72 കോടി നല്‍കാമെന്നും ദമ്പതികളുടെ ഇന്റേണല്‍ ഇക്വിറ്റി അക്കൗണ്ടില്‍ പണം ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും അയച്ചുനല്‍കി.

ഇത് വ്യാജമായിരുന്നു. എന്നാല്‍, 7.65 കോടി 15 കോടി ആക്കി ഉയര്‍ത്തിയാലേ മുഴുവന്‍ പണവും ലഭിക്കൂവെന്ന് പറഞ്ഞപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. രണ്ട് മാസത്തിനിടയിലാണ് ഇത്രയും അധികം തുക നിക്ഷേപിക്കുകയും പിന്നീട് ഇവര്‍ക്ക് നഷ്ടപ്പെടുകയും ഉണ്ടായത്.പ്രധാനമായും ഗുജറാത്ത് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നത്. 7.65 കോടിയുടെ തട്ടിപ്പ് സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പെന്നാണ് പൊലീസ് നിലപാട്. അതിനാല്‍തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരിക്കും അന്വേഷണമെന്നാണ് വിവരം.

Advertisement
inner ad

ഇന്‍വെസ്‌കോ, കാപിറ്റല്‍, ഗോള്‍ ഡിമാന്‍ഡ്‌സ് സാക്സ് എന്നീ കമ്പനികളുടെ അധികാരികളെന്ന വ്യാജേനയാണ് രേഖകള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തും ഡോക്ടര്‍ ദമ്പതികളെ തട്ടിപ്പുസംഘം കുടുക്കിയത്. ഇതിന്റെ ഇടപാടുകളെല്ലാം സാമ്പത്തിക വിദഗ്ധന്റെയും ഓഹരിവിപണി വിദഗ്ധന്റെയും സാന്നിധ്യത്തില്‍ പൊലീസ് തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ പരിശോധിക്കും.ഇതിനുശേഷം ഗുജറാത്തിലേക്ക് തിരിക്കും. ട്രാന്‍സ്ഫര്‍ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളാണ് വിശദമായി പരിശോധിക്കുന്നത്. മലയാളികളായവരുടെ ഇടപെടല്‍ തട്ടിപ്പിന് പിന്നിലുണ്ടോയെന്ന വിവരവും പരിശോധിക്കുന്നുണ്ട്. പണം തട്ടുന്നതിന് ഡോക്ടര്‍ക്ക് വാട്സ്ആപ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്താണ് നിക്ഷേപവും ലാഭവും ഉള്‍പ്പെടെ വിവരങ്ങള്‍ കൈമാറിയത്.

സംസ്ഥാനത്ത് സമാനമായി നടന്ന തട്ടിപ്പുകളുടെ അന്വേഷണവുമായും ഇതിനെ യോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തുനിന്നുള്ള പിന്തുണയില്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘമാണ് തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തിയത്.മറ്റൊരു തട്ടിപ്പില്‍ ചേര്‍ത്തലയിലെ വ്യാപാരിക്ക് ലക്ഷങ്ങള്‍ നഷ്ടമായ സംഭവത്തില്‍ പിടിയിലായ മലയാളികള്‍ക്ക് ഇത്തരത്തിലുള്ള മറ്റ് തട്ടിപ്പുകളിലടക്കം പങ്കുള്ളതായ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Advertisement
inner ad

ഇവരുടെ അക്കൗണ്ടിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പണം എത്തിയതായും പൊലീസ് കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആദില്‍ മിഥിലാജ് (25), വയനാട് മാനന്തവാടി കൊല്ലൂര്‍ സ്വദേശി നിബിന്‍ നിയാസ് (22), വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് റിസ്‌വാന്‍ (21), എറണാകുളം ഐക്കരനാട് സ്വദേശി എബിന്‍ പി. ജോസ് (28) എന്നിവരെയാണ് പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. നാലുപേരും റിമാന്‍ഡിലാണ്.പിടികൂടിയ പ്രതികളില്‍നിന്ന് 14.69 ലക്ഷം രൂപയും വിവിധ ബാങ്കുകളുടെ 55 എ.ടി.എം കാര്‍ഡുകളും കണ്ടെടുത്തിരുന്നു. അന്വേഷണഭാഗമായി ആദില്‍ മിഥിലാജ്, എബിന്‍ പി. ജോസ് എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

Advertisement
inner ad
Continue Reading

Alappuzha

പ്രശസ്ത സംവിധായകൻ വേണു ഗോപൻ അന്തരിച്ചു

Published

on

ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, സ്വർണം, ചൂണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. പദ്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. 1998-ൽ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ ‘കുസൃതിക്കുറുപ്പ്’ലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ (1986), നൊമ്പരത്തി പൂവ് (1987), സീസൺ (1989), ഇന്നലെ (1989),ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളിൽ അദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ചു.’സർവോപരി പാലക്കാരനാണ്’ അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം. ഭാര്യ ലത, മകൾ: ലക്ഷ്മി.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴ വണ്ടാനം നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾക്ക്‌ ഭക്ഷ്യവിഷബാധ

Published

on

ആലപ്പുഴ: വണ്ടാനം നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾക്ക്‌ ഭക്ഷ്യവിഷബാധ.

Advertisement
inner ad

കാന്റിനിൽ നിന്ന് ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
inner ad
Continue Reading

Featured