Connect with us
inner ad

Alappuzha

മാവേലിക്കരയിൽ നാല് വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി

Avatar

Published

on

ആലപ്പുഴ : മാവേലിക്കര പുന്നമ്മൂട്ടിൽ നാല് വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെയാണ് അച്ഛൻ മഹേഷ് കൊലപ്പെടുത്തിയത്. സ്വന്തം അമ്മയെയും മഹേഷ് ആക്രമിച്ചു. അമ്മ ഗുരുതരാവസ്ഥയിലാണ്. മഹേഷിന്റെ ഭാര്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു

Alappuzha

ആലപ്പുഴയിൽ ക്ഷേത്രം കുത്തി തുറന്ന് മോഷണം

Published

on

മാന്നാര്‍: പാവുക്കര തൃപ്പാവൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിൽ കുത്തി തുറന്ന് മോഷണം നടന്നു. ക്ഷേത്രം ഓഫീസിൽ നിന്ന് 35,000 രൂപയോളം പ്രതികൾ മോഷ്ടിച്ചു.തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ചൊവ്വാഴ്ച പുലര്‍ച്ചയ്ക്കുമിടയിലുമാണ് മോഷണം നടന്നത്. സംഭവത്തിൽ മാന്നാര്‍ പൊലിസ് അന്വേഷണം തുടങ്ങി. രാവിലെ 10 മണിയോടെ ഓഫീസ് തുറക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ് ഓഫീസ് മുറി കുത്തി തുറന്ന നിലയില്‍ കണ്ടെത്തിയത്, തുടർന്ന്അകത്തു കയറി പരിശോധിച്ചപ്പോള്‍ അലമാരയും അതിനുള്ളിലെ ലോക്കറും തുറന്ന നിലയിലായിരുന്നു. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് കളളന്‍ കൊണ്ടുപോയത്. മറ്റൊരു ലോക്കറില്‍ സ്വര്‍ണ്ണം സൂഷിച്ചിരുന്നെങ്കിലും അതു നഷ്ടപ്പെട്ടിട്ടില്ല. നാണയ തുട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗും കളളന്‍ എടുത്തില്ല. പാവുക്കര 2295ാം നമ്ബര്‍ എന്‍എസ്‌എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം.ആലപ്പുഴയില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരായ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മോഷണം നടന്ന ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തി.

Continue Reading

Alappuzha

ലൈസൻസില്ലാതെ കള്ള് വില്‍പന; ഷാപ്പ് മാനേജര്‍ അറസ്റ്റിൽ

Published

on

കുട്ടനാട്: ലൈസൻസില്ലാതെ കള്ള് വില്‍പന നടത്തിയ ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനീഷാണ് അറസ്റ്റിലായത്. ലൈസൻസില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയിരുന്നത്.
കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. അളവിൽ കൂടുതൽ കള്ള് സംഭരണം കണ്ടെത്തിയ ഷാപ്പുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്സൈസ് കേസെടുത്തിട്ടുണ്ട്. അളവില്‍ കൂടുതല്‍ കള്ള് ഷാപ്പുകളില്‍ സംഭരിക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടന്നത്. ഇതിനിടെയാണ് ലൈസൻസില്ലാതെ ഷാപ്പ് പ്രവര്‍ത്തിക്കുന്നത് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ബിനേഷിനെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ആറ് ഷാപ്പുകളില്‍ അളവില്‍ കൂടുതല്‍ കള്ള് കണ്ടെത്തി.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Alappuzha

പാച്ചിക്കയെ കാണാന്‍ കെസി എത്തി, പഴയ ഓര്‍മ്മകളുമായി

Published

on

ആലപ്പുഴ: ആലപ്പുഴ സീവ്യൂ വാര്‍ഡിലെ വീട്ടില്‍ വോട്ടു ചോദിച്ചെത്തിയ കെ സി വേണുഗോപാലിനെ കെട്ടിപ്പിടിച്ചാണ് മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ സംവിധായകന്‍ ഫാസില്‍ സ്വീകരിച്ചത്. പാച്ചിക്കയോട് മൂന്ന് പതിറ്റാണ്ടോളം നീളുന്ന സൗഹൃദമാണ് കെ.സിക്കുള്ളത്.1996ല്‍ എംഎല്‍എ ആയി മത്സരിക്കാന്‍ ആദ്യമായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് കെ സി ഫാസിലിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഫാസില്‍ പെട്ടെന്നു തന്നെ കെസിയുടെ പ്രിയപ്പെട്ട പാച്ചിക്കയായി മാറി. മഞ്ഞില്‍ വിരിഞ്ഞ പൂവ് തൊട്ടേ താന്‍ പാച്ചിക്കയുടെ ആരാധകനാണെന്ന് കെസി പറഞ്ഞു. മണിച്ചിത്രത്താഴ് 30 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ അതേ ടീമുമായി താന്‍ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നതിന്റെ വിശേഷങ്ങള്‍ പാച്ചിക്ക കെസിയുമായി പങ്കുവെച്ചു. രാഷ്ടീയവും കുടുംബകാര്യങ്ങളും ഏറെ നേരം ചര്‍ച്ചാ വിഷയങ്ങളായി.ഫാസിലിനൊപ്പം ഇളയ മകന്‍ ഫര്‍ഹാനും ഉണ്ടായിരുന്നു. ഷൂട്ടിംഗ് തിരക്കുകളിലായിരുന്ന ഫഹദിനോട് തന്റെ അന്വേഷണം അറിയിക്കണമെന്ന് കെസി പറഞ്ഞു. എല്ലാ വിജയാശംസകളും നേര്‍ന്നാണ് കെസിയെ ഫാസില്‍ യാത്രയാക്കിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഡിസിസി അംഗവുമായ എ.കബീര്‍, കൗണ്‍സിലര്‍ റീഗോ രാജു എന്നിവരും കെസിയ്ക്കൊപ്പം ഉണ്ടായിരുന്നു.

Continue Reading

Featured