കർഷക സമരത്തിന്റെ ഭാവി ഇന്നുച്ചയ്ക്ക് സിംഘുവിൽ പ്രഖ്യാപിക്കും

ന്യൂഡൽഹി: ഒരു വർഷമായി തുടരുന്ന കർഷക സമരത്തിന്റെ ഭാവി ഇന്നറിയാം. സമരം തുടരണോ അവസാനിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കർഷക സംഘടനാ നേതാക്കൾ ഇന്നു .യോ​ഗം ചേരും. ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവിൽ സംയുക്ത കിസാൻ മോർച്ച യോഗം ചേർന്ന് നിലപാട് പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. കർഷകരുടെ മിക്ക ആവശ്യങ്ങലും അം​ഗീകരിക്കുകയും നരേന്ദ്ര മോദി രാജ്യത്തോടു പൊതുമാപ്പ് പറയുകയും ചെയ്ത സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാമെന്നാണ് പഞ്ചാബിൽ നിന്നുള്ള കർഷകരുടെ അഭിപ്രായം. എന്നാൽ, സമരകാലത്ത് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്മാറുന്നത് ശരിയല്ലെന്ന വാദവും ചില സംഘടനകൾ മുന്നോട്ടു വച്ചു.
വിശാല യോഗം എല്ലാ ഘടകങ്ങളും വിശദമായി വിലയിരുത്തിയ ശേഷമേ ഉപരോധ സമരത്തിന്റെ ഭാവിയിൽ തീരുമാനം എടുക്കൂ. അതിനിടെ കർഷകർ ഉന്നയിച്ച 5 ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അം​ഗീകരിച്ചിട്ടുണ്ട്. 1. താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും, 2. കർഷകർ സമരത്തിൽ നിന്നും പിൻമാറിയാൽ കേസുകൾ പിൻവലിക്കാൻ തയ്യാർ. 3. സമരത്തിനിടെ മരണമടഞ്ഞ കർഷകരുടെ ബന്ധുക്കൽക്ക് നഷ്ടപരിഹാരം നൽകും, 4. വൈദ്യുതി ഭേദഗതി ബിൽ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി നടപടിയെടുക്കും, 5. മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടി നീക്കം ചെയ്യും എന്നീ ഉപാധികളാണ് കേന്ദ്രം അം​ഗീകരിച്ചിരിക്കുന്നത്.

അതേ സമയം കർഷകർക്ക് എതിരായ കേസ് പിൻവലിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നുമുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്നും ഇക്കാര്യങ്ങളിൽ കേന്ദ്രം രേഖാമൂലം കത്ത് നൽകിയത് കർഷക വിജയമാണെന്നും നേതാക്കൾ പ്രതികരിച്ചിരുന്നു.
സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. കർഷക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെൻറെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായി.

Related posts

Leave a Comment