തിരുവോണത്തിന് സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം

തിരുവനന്തപുരംഃ വാക്സിനേഷൻ സ്വീകരിച്ച 300 പേരെ വരെ ഉൾക്കൊള്ളിച്ച് പൊതു പരിപാടികൾ അനുവദിക്കുക, വാടക സാധന – പന്തൽ -ഡെക്കറേഷൻ – ലൈറ്റ് & സൗണ്ട് മേഖലയ്ക്ക് പലിശരഹിത വായ്പയും പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കുക, സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്ത വാടക സ്റ്റോർ ഉടമകളുടെ ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലി നൽകുക, കുടുംബത്തിന് 25 ലക്ഷം രൂപ ആശ്വാസ ധനം നൽകുക, ഈ മേഖലയിലെ പ്രവർത്തനാവശ്യങ്ങൾക്കായുള്ള വാഹനങ്ങളുടെ നികുതിയും ഇൻഷുറൻസും പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ തിരുവോണ നാളിൽ (21/8/2021) രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. എ. പി. അഹമ്മദ് കോയ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ടി. വി. ബാലൻ, സംസ്ഥാന ട്രഷറർ ശ്രീ. പി. ഷംസുദ്ദീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. കമലാലയം സുകു എന്നിവർ പറഞ്ഞു. സംരക്ഷിക്കുക ഞങ്ങളേയും എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം. കഴിഞ്ഞ 19 മാസക്കാലമായി ഈ മേഖല പ്രവർത്തന രഹിതമാണ്. 25000 സംരംഭകരും 2 ലക്ഷം തൊഴിലാളികളും ജീവിതം വഴിമുട്ടി നിൽക്കുന്നു. പ്രതിസന്ധിമൂലം നിരവധി വാടക സ്റ്റോർ ഉടമകൾ ആത്മഹത്യ ചെയ്യുന്നു. ഈ അവസ്ഥ ഇനിയും തുടരുവാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു.

Related posts

Leave a Comment