ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്: പൂക്കോയ തങ്ങൾ കീഴടങ്ങി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളയ ഫാഷന്‍ ഗോള്‍ഡ് ഉടമ പൂക്കോയ തങ്ങള്‍ കീഴടങ്ങി. ഹൊസ്ദുര്‍ഗ് കോടതിയിലാണ് അദ്ദേഹം കീഴടങ്ങിയത്. കഴിഞ്ഞ 9 മാസമായി ഇയാൾ ഒളിവിലായിരുന്നു.പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. നിലവില്‍ 170 ഓളം കേസുകളിലെ പ്രതിയാണ് ഇയാള്‍. കേസിലെ മുഖ്യ പ്രതി എം സി കമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. പോലീസ് തിരയുന്നതിനിടയിലാണ് കോടതിയില്‍ നേരിട്ട്കീ ഴടങ്ങിയത്.ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പരാതിയെ തുടർന്ന് 150ലേറെ കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി റജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related posts

Leave a Comment