സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍ ; 26ന് രാജ്യവ്യാപകമായി പ്രതിഷേധം

സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. കര്‍ഷക സമരം ഒരു വര്‍ഷം തികയുന്ന 26ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച.ശീതകാല പാര്‍ലമെന്റ് നടക്കുന്ന വേളയില്‍ എല്ലാ ദിവസവും 500 കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലായി മഹാപഞ്ചായത്ത് ചേരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.ദില്ലി അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചുള്ള കര്‍ഷക സമരം ഒരു വര്‍ഷത്തോട് അടുക്കുമ്ബോള്‍ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷക സമരം ഒരു വര്‍ഷം തികയുന്ന നവംബര്‍ 26 ന് രാജ്യവ്യാപകമായി കര്‍ഷക സമരം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

സംസ്ഥാന തലത്തില്‍ കര്‍ഷക സംഘടനകള്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് കൂടാതെ ദില്ലി അതിര്‍ത്തികളിലെ സമര കേന്ദ്രങ്ങളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങളും നടത്തും. സമരത്തില്‍ രാജ്യത്തെ തൊഴിലാളികളും വിദ്യാര്‍ഥികളും സ്ത്രീകളും കര്‍ഷകരോടൊപ്പം അണിനിരക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിച്ചു.കാര്‍ഷിക കരി നിയമം പിന്‍വലിക്കാതെ പുറകോട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ കൊണ്ടാണ് കര്‍ഷകര്‍ സമരം ശക്തമാക്കുന്നത്. നവംബര്‍ 28 ന് മുംബൈ നഗരത്തിലെ ആസാദ് മൈതാനില്‍ കര്‍ഷകര്‍ മഹാപഞ്ചായത്ത് ചേരും. നവംബര്‍ 29 മുതല്‍ ആരംഭിക്കുന്ന ശീതകാല പാര്‍ലമെന്റ് സമ്മേളന വേളയില്‍ ദില്ലി അതിര്‍ത്തിയില്‍ നിന്നും 500 കര്‍ഷകര്‍ ദിവസവും പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

Related posts

Leave a Comment