കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഢ്യം ; പഞ്ചാബ് മന്ത്രിസഭയില്‍ പ്രമേയം പാസാക്കി

ചണ്ഡിഗഡ്​: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങ​ള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ പഞ്ചാബില്‍ മന്ത്രിസഭയില്‍ പ്രമേയം പാസാക്കി.

കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച ഭാരത്​ ബന്ദിനോട്​ അനുബന്ധിച്ച്‌​ തിങ്കളാഴ്​ചയാണ്​ പ്രമേയം പാസാക്കിയത്​.

പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത്ത്​ സിങ്​ ചന്നി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്ന്​ മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്​താവന പുറത്തിറക്കുകയായിരുന്നു.

‘കര്‍ഷക പ്രക്ഷോഭത്തിന്​ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും കര്‍ഷകരുടെ ആവശ്യ​ങ്ങള്‍ അംഗീകരിക്കണമെന്ന്​ ആവശ്യപ്പെട്ടും മന്ത്രിസഭ പ്രമേയം പാസാക്കി’ -പ്രസ്​താവനയില്‍ പറയുന്നു.

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകവിരുദ്ധവും ഭക്ഷ്യസുരക്ഷ വിരുദ്ധവുമാണ്​. ഇത്​ കര്‍ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഞാന്‍ കര്‍ഷകര്‍ക്കൊപ്പം. മൂന്ന്​ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന്​ ഞാന്‍ കേന്ദ്രസര്‍ക്കാറിനോട്​ ആവശ്യപ്പെടുന്നു. ഒരുവര്‍ഷത്തില്‍ അധികമായി നമ്മുടെ കര്‍ഷകര്‍ അവകാശങ്ങള്‍ക്കായി ​േപാരാടുന്നു. അവരുടെ ശബ്​ദം കേള്‍ക്കേണ്ട സമയമായി’ -ചന്നി കഴിഞ്ഞദിവസം ട്വീറ്ററില്‍ കുറിച്ചിരുന്നു.

Related posts

Leave a Comment