2018 ലെ ചിത്രം എടുത്തുകാട്ടി വ്യാജപ്രചരണം ; കർഷക സമരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള സിപിഎം തന്ത്രം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

കഴിഞ്ഞദിവസം കർഷകസമരം വിജയത്തിലേക്ക് എത്തിയതിനു തൊട്ടുപിന്നാലെ സിപിഎം ഉന്നത നേതാക്കൻമാർ മുതൽ സൈബർ സഖാക്കൾ വരെ സാമൂഹ്യ മാധ്യമങ്ങളിൽ സമര വിജയം സിപിഎമ്മിന്റെ വിജയമായി മാറ്റുന്നതിനുള്ള തത്രപ്പാടിലായിരുന്നു. ഇതിനായി 2018 ൽ നടന്ന ഒരു റാലിയുടെ ചിത്രമാണ് ഉന്നത നേതാക്കന്മാർ ഉൾപ്പെടെയുള്ളവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. 2020 ൽ പാസാക്കിയ ബില്ലിനെതിരെ നടത്തിയ സമരത്തിന്റെ എന്ന രീതിയിൽ പ്രചരിപ്പിച്ച ചിത്രം 2018ലെ സമരത്തിന്റെത് ആണെന്ന് സോഷ്യൽ മീഡിയ ചൂണ്ടികാണിക്കുന്നു.ഒട്ടേറെ പേരാണ് സിപിഎമ്മിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സമരവിജയം ഏറ്റെടുക്കുവാൻ നടത്തിയ ശ്രമം സിപിഎമ്മിനെ അപഹാസ്യരാക്കിയിരിക്കുകയാണ്.

Related posts

Leave a Comment