കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോയില്‍ ജാഗ്രത നിര്‍ദേശം

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ പാർലമെന്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ മാറ്റമില്ലെന്ന് സംയുക്ത കിസാൻ മോർച്ച. പാർലമെന്റ് സമ്മേളനം തീരുന്നതുവരെ 200 കർഷകർ വീതം ഓരോദിവസവും പാർലമെന്റിന് മുന്നിൽ സമരം നടത്തുമെന്ന് കർഷകര് സംഘടനകൾ പറഞ്ഞു. ഇവർക്കെല്ലാം ഐഡന്റിറ്റി കാർഡ് നൽകുമെന്നും കർഷകർ അറിയിച്ചു.

സമരവുമായി വിഷയത്തിൽ കർഷക സംഘടന നേതാക്കളുമായി ഡൽഹി പൊലീസ് ചർച്ച നടത്തി. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ വ്യക്തമാക്കി. സമരം നടത്തേണ്ട റൂട്ടിൽ ചർച്ച നടന്നാതായി ബികെയു വക്താവ് രാകേഷ് തികായത് പറഞ്ഞു.

അതേസമയം, കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഏഴ് സ്റ്റേഷനുകളിലാണ് സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയത്. ആവശ്യമെങ്കിൽ സ്റ്റേഷനുകൾ അടച്ചിടണമെന്നും നിർദേശമുണ്ട്.ജൻപഥ്, ലോക് കല്യാൺ മാർഗ്, പട്ടേൽ ചൗക്, രാജീവ് ചൗക്, സെൻട്രൽ സെക്രട്ടറിയേറ്റ്, മാൻഡി ഹൗസ്, ഉദ്യോഗ് ഭവൻ എന്നീ സ്‌റ്റേഷനുകളിലാണ് ജാഗ്രത നിർദേശം.

Related posts

Leave a Comment