കർഷക നര ഹത്യക്ക് എതിരേ കുവൈറ്റിൽ ഒഐസിസി യൂത്ത് വിംഗ് പ്രതിഷേധ ജ്വാല.


കൃഷ്ണൻ കടലുണ്ടി  കുവൈറ്റ് സിറ്റി

ലഖിംപൂരിൽ സമാധാനപരമായി സമരം ചെയ്യുകയായിരുന്ന കർഷകരെ നരഹത്യചെയ്ത മുഖ്യ പ്രതിയും കേന്ദ്രമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയെയും കൂട്ട് പ്രതികളെ സംരക്ഷിക്കുകയും, സമരം ചെയ്യുന്ന കർഷകരെ സഹായിക്കുന്നവർക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന കിരാതനടപടിക്കുമെതിരെയും ഒഐസിസി കുവൈറ്റ് യൂത്ത് വിങ് പ്രതിഷേധിച്ചു. 
അബ്ബാസിയ ഒഐസിസി ഓഫീസിൽ വച്ച്  മെഴുക് തിരി തെളിയിച്ച് കൊണ്ട് നടന്ന പ്രതിഷേധജ്വാലക്ക് യൂത്ത്‌വിങ് പ്രസിഡണ്ട് ജോബിൻ ജോസ് നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട്മാരായാ ചന്ദ്രമോഹൻ, ഷബീർകൊയിലാണ്ടി, ഷോബിൻസണ്ണി, ജനറൽസെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, ട്രഷറർ ബൈജുപോൾ, സെക്രട്ടറിമാരായ ഷാനവാസ്, ഇസ്മായിൽ മലപ്പുറം, ഷരൺ, ബോണി തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment