കർഷക ദിനത്തിൽ 87 വയസ്സിലും ജൈവ കൃഷി നടത്തുന്ന പെണ്ണു കുട്ടിയമ്മയെ ഡി .കെ .ടി .എഫ് ആദരിച്ചു.

കൂട്ടാലിട :കർഷക ദിനത്തിൽ 87 വയസ്സിലും ജൈവ കൃഷി നടത്തുന്ന കോട്ടൂർ പഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ പെണ്ണു കുട്ടിയമ്മയെ ഡി .കെ .ടി .എഫ് .കോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ കെ.പി .മനോഹരൻ ഷാൾ അണിയിച്ച്‌ ആദരിച്ചു.ഡി .കെ .ടി .എഫ്  കോട്ടൂർ മണ്ഡലം പ്രസിഡണ്ട് സി. എച്ച് .ബാലൻ ചടങ്ങിൽ പങ്കെടുത്തു. പെണ്ണു കുട്ടിയമ്മയെ ജൈവ രീതിയിലാണ്   87 വയസ്സിലും പച്ചക്കറി കൃഷി നടത്തുന്നത് . ചെറുപ്പം മുതലെ കാർഷിക മേഖലയെ ആശ്രയിച്ചാണ് ജീവിതം തള്ളിനിക്കുന്നത്

Related posts

Leave a Comment