Agriculture
കുടിയേറ്റ കർഷക മണ്ണിൽ കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ശിൽപശാലക്ക് തുടക്കം
താമരശ്ശേരി ( കോഴിക്കോട് ): കുടിയേറ്റ കർഷകരുടെ ചരിത്രം പറയുന്ന താമരശ്ശേരിയുടെ മണ്ണിൽ കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ശിൽപശാലക്ക് പതാക ഉയർന്നു. താമരശ്ശേരി വ്യാപാര ഭവനിൽ സജ്ജമാക്കിയ ഉമ്മൻ ചാണ്ടി നഗറിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി വിജയൻ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് പനക്കൽ, ജോർജ്ജ് ജേക്കബ് , അട മൺ മുരളി, രാമചന്ദ്രൻ മുഞ്ഞനാട് , പി.സി ഹബീബ് തമ്പി, ജില്ലാ പ്രസിഡന്റുമാരായ കെ. ജെ ജോസഫ്, അഡ്വ ബിജു കണ്ണന്തറ, മാത്യു ചെറു പറമ്പൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.ഡി സാബുസ്, രവീഷ് വളയം, റോയി തങ്കച്ചൻ , എം.ഒ ചന്ദ്രശേഖരൻ, അലക്സ് മാത്യു, ചാലിൽ ഇസ്മായിൽ, എൻ രാജശേഖരൻ , ഐപ്പ് വടക്കേത്തടം, ആർ പി രവീന്ദ്രൻ, കെ പി സി സി അംഗം എ. അരവിന്ദൻ, ഡി സി സി സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് , മഹിളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം മില്ലി മോഹനൻ , കോൺഗ്രസ് താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി. ഗിരിഷ്കുമാർ, മണ്ഡലം പ്രസിഡന്റ് എം. സി നസിമുദ്ദീൻ ജില്ലാ ഭാരവാഹികളായ , റോബർട്ട് നെല്ലിക്കാതെരുവിൽ , സി എം സദാശിവൻ, കമറുദ്ദീൻ അടിവാരം, അസ്ലം കടമേരി , ഷെരീഫ് വെളിമണ്ണ, ഷിജു ചെമ്പനാനി, കെ സരസ്വതി പങ്കെടുത്തു.
Agriculture
അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിന്റെ നേതൃത്വത്തിൽ കർഷകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ(RAWE) ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ ബിരുദ വിദ്യാർഥികകളുടെ നേതൃത്വത്തിൽ അരസംപാളയം പഞ്ചായത്തിലെ കാർച്ചേരി വില്ലേജിലെ കർഷകർക്കായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കർഷകർക്ക് പുതിയിടലിനെ കുറിച്ചും എഗ്ഗ് അമിനോ എക്സ്ട്രാക്ടിനെ കുറിച്ചും ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു. ഓർഗാനിക് ഫാമിംഗ്, ചെടികൾക്ക് വേണ്ട സൂക്ഷ്മ പോഷകങ്ങളും, വിവിധ അഗ്രി ആപ്പുകളെ കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തി. വിദ്യാർത്ഥികളായ അഭിജിത്ത്, അങ്കിതാ, ഭദ്ര ,ഗോകുൽ, മാളവിക, നവ്യ ,പാർവതി,പൂവരാഘവൻ, രഗോതം, റിതി വർഷിത, ഉൽപൽ, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അധ്യാപകരായ ഡോ സുധീഷ് മണലിൽ, ഡോ. ശിവരാജ് പി, ഡോ. ഇ സത്യപ്രിയ, ഡോ കാമേഷ് കൃഷ്ണമൂർത്തി, ഡോ. രാധിക എ എം, ഡോ. യശോദ എം എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.
Agriculture
കർഷകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച്, അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ
കോയമ്പത്തൂർ: കർഷകർക്ക് വാഴ കൃഷിയുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ പകർന്നുനൽകി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് കോയമ്പത്തൂർ അരസംപാളയം അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ. റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായാണ് വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് വാഴകളൾക്കുണ്ടാവുന്ന പ്രധാന രോഗബാധകളെ കുറിച്ചും വാഴകന്ന് എങ്ങനെ തിരഞ്ഞ് എടുക്കാമെന്നത് സംബന്ധിച്ചും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. കൂടാതെ സക്കർ ട്രീറ്റ്മെന്റിനെ കുറിച്ചുള്ള അറിവുകളും കർഷകരുമായി പങ്കുവെച്ചു.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ, അധ്യാപകരായ ഡോ.പി.ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ.എം.ഇനിയകുമാർ, ഡോ.കെ.മനോന്മണി, ഡോ.എം.പ്രാൺ തുടങ്ങിയവർ നേതൃത്വം നൽകി.
Agriculture
കാർഷിക സെൻസസിന് തുടക്കമായി
പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും വിവരശേഖരണം ആരംഭിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് ജില്ലാ തലത്തിൽ കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല. ഫീൽഡ് പ്രവർത്തനങ്ങൾക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരാണ് നേതൃത്വം നൽകുക.രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിൽ നിന്നും തെരെഞ്ഞെടുത്ത വാർഡുകളിലെ എല്ലാ കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയിൽ 2021-22 വർഷത്തിൽ കൃഷി ചെയ്ത വിളകൾ, ജലസേചന രീതി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ തെരെഞ്ഞെടുത്ത വാർഡുകളിലെ കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയിൽ 2022-23 ൽ കൃഷി ചെയ്ത വിളകൾ, ജലസേചന രീതി, കൃഷിക്കുണ്ടായ ചെലവുകൾ, കൃഷിക്കായി എടുത്ത ലോണുകൾ, കൃഷി സ്ഥലത്തു അവലംബിച്ച വളം, കീടനാശിനി പ്രയോഗം തുടങ്ങിയവ സംബന്ധിച്ച് വിശദമായ വിവരശേഖരണം നടത്തും.സംസ്ഥാനത്തെ കൃഷിരീതികൾ മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വളർച്ചക്കുമായി നടക്കുന്ന ഈ വിവരശേഖരണത്തിന് എന്യൂമറേറ്റർമാർ എത്തുമ്പോൾ കർഷകർ സത്യസന്ധമായ വിവരങ്ങൾ നൽകണമെന്ന് നിർദേശിച്ചു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login