Kerala
കർഷക ‘ആത്മഹത്യകളല്ല’, ഭരണകൂട ‘കൊലപാതകങ്ങൾ’
പി എസ് അനുതാജ്
ദിനംപ്രതി കർഷക ആത്മഹത്യകളുടെ നിരവധി വാർത്തകളാണ് നാം കേൾക്കുന്നത്. കഴിഞ്ഞ ദിവസവും ആലപ്പുഴ ജില്ലയിൽ നിന്നും അത്തരത്തിലൊരു വാർത്ത നമ്മെ തേടിയെത്തി. നാടിന് അന്നം ഉറപ്പുവരുത്തുന്ന ജനതയുടെ കണ്ണീർ കാണുവാനുള്ള ഭരണസംവിധാനം ഇവിടെയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓരോ ആത്മഹത്യകൾ. ഇന്ത്യയിൽ തന്നെ രണ്ടു വർഷത്തിനിടയിൽ നടന്ന കർഷക ആത്മഹത്യകളുടെ എണ്ണം ഒരാഴ്ച മുൻപ് പുറത്തുവന്നിരുന്നു. ആ കണക്ക് ഏറെ ഞെട്ടിക്കുന്നതാണ്. 2020, 21 വർഷങ്ങളിലായി 10,897 കർഷകർ രാജ്യത്ത് ജീവനൊടുക്കി. 2020ൽ 5,579 കർഷകരും 2021ൽ 5,318 കർഷകരുമാണ് രാജ്യത്ത് ജീവനൊടുക്കിയത്. കേരളത്തിൽ ഇത് യഥാക്രമം 57, 34 എന്നിങ്ങനെയാണ്. രാജ്യത്തെ പാരിസ്ഥിതിക നിലയുടെ കണക്കുകൾ വിവരിക്കുന്ന വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കർഷക ആത്മഹത്യകളിൽ നല്ലൊരു ശതമാനവും മഹാരാഷ്ട്രയിലാണ്. കാലാവസ്ഥാ വ്യതിയാനം, ജലലഭ്യതക്കുറവ്, വിളകളിലെ രോഗബാധ, വരുമാനത്തകർച്ച തുടങ്ങിയവയാണ് കർഷകരുടെ ജീവിത പ്രതിസന്ധിക്കു കാരണമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഇക്കാലയളവിൽ കേരളത്തിൽ 91 കർഷകരാണ് ആത്മഹത്യ ചെയ്തതെന്നും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഇതര സംഘടനയായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരളത്തിൽ 91 കർഷകർക്കു പുറമേ 2020, 21 വർഷങ്ങളിലായി 611 കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തു. 1995 മുതൽ 2020 വരെയുള്ള കാൽ നൂറ്റാണ്ടിൽ കേരളത്തിൽ ജീവനൊടുക്കിയത് 26,876 പേരാണ്. എന്നാൽ, കാലത്തെ ആത്മഹത്യയുടെ കണക്കെടുക്കുമ്പോൾ കേരളത്തിൽ ജീവനൊടുക്കിയ കർഷകർ കാൽലക്ഷം കവിയും. കേന്ദ്രസർക്കാരിന്റെ കാർഷിക ഉപദേശകൻ പി.സി. ബോധ് രചിച്ച ‘ഫാർമേഴ്സ് സൂയിസൈഡ് ഇൻ ഇന്ത്യ; എ പോളിസി മലിഗ്നൻസി’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.
കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ഇവിടുത്തെ ഭരണകൂടങ്ങൾ തന്നെയാണ്. ഒരു വശത്ത് പ്രകൃതി പ്രതികൂലാവസ്ഥ സൃഷ്ടിക്കുമ്പോൾ മറുവശത്ത് അതിലും കടുത്ത പ്രഹരമായി സർക്കാർ സംവിധാനങ്ങൾ കർഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കർഷകർക്ക് ആശ്വാസകരമായ ഒരു പദ്ധതിയും നയവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്നില്ല. കർഷകർ ഉൾപ്പെടെയുള്ള സാധാരണ വിഭാഗം ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നതിലാണ് ഭരണകൂടങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ പരാജയം മൂലം നിരവധി പേരാണ് കൃഷി ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് ഇറങ്ങിയത്. പരമ്പരാഗതമായി കൃഷി ഉപജീവനമാർഗമായി കണ്ടിരുന്ന പല കുടുംബങ്ങളും അതിൽ നിന്ന് വ്യതിചലിക്കുകയുണ്ടായി. കേരളത്തെ പട്ടിണിക്കിടാതെ അന്നം ഊട്ടുന്ന കർഷകർ ഇന്ന് നെല്ലുവിറ്റ പണത്തിനായി നെട്ടോട്ടം ഓടുകയാണ്, സർക്കാരും സപ്ലൈകോയും അവരെ തേരാപ്പാര ഓടിക്കുകയാണ്. സപ്ലൈകോയുടെ അനുമതിപത്രംവാങ്ങി തുക കർഷകരുടെ അക്കൗണ്ടിലേക്ക് അപ്പോൾതന്നെ നൽകുന്ന രീതിയായിരുന്നു കഴിഞ്ഞവർഷംവരെ സ്വീകരിച്ചിരുന്നത്. സംഭരണത്തിന്റെ കണക്ക് ദേശസാത്കൃത ബാങ്കുകളിൽ നൽകിയാൽ മതിയായിരുന്നു. കർഷകർക്ക് കൃത്യമായി തുക ലഭിച്ചെങ്കിലും ബാങ്കിന് സർക്കാർ കൃത്യമായി നൽകാത്തത് പ്രതിസന്ധിയായി. ഈ വർഷം ആദ്യം ഇത് കേരള ബാങ്കുവഴിയാക്കി. അവർ കുറച്ചുതുക നൽകി പിന്നീട് നിർത്തി. ഇതോടെ ബാങ്കുകളുടെ കൂട്ടായ്മവഴി സപ്ലൈകോ 700 കോടി രൂപയുടെ കരാറുണ്ടാക്കി. ഇപ്പോൾ ബാങ്കുകളുടെ കൺസോർഷ്യം നൽകുന്ന പണം സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് കർഷകർക്ക് നൽകുകയാണ് ചെയ്യുന്നത്. ഈ വിളവെടുപ്പുകാലത്തെ വില പൂർണമായി നൽകാൻ ഇനിയും കോടികൾ വേണ്ടിവരും.
നെൽ കർഷകരുടെ മാത്രം സ്ഥിതിയല്ല ഇത്. സമസ്ത മേഖലകളിലും കർഷകർ നേരിടുന്നത് ഇതുതന്നെയാണ്. സംഭരിച്ച നാളികേരത്തിന്റെ വില രണ്ടര മാസമായിട്ടും കർഷകർക്ക് അനുവദിച്ചിട്ടില്ല. ജൂൺ 15 വരെയുള്ള തുകയേ നൽകിയിട്ടുള്ളൂ. സംസ്ഥാനത്ത് 16 കോടി രൂപ കർഷകർക്ക് കുടിശ്ശികയായുണ്ട്. കൈകാര്യച്ചെലവ് ഇനത്തിൽ ആറ് ലക്ഷം രൂപ സർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. കയറ്റിറക്ക് കൂലി, തൂക്ക കൂലി, സംഭരണ കേന്ദ്രത്തിന്റെ വാടക, താത്കാലിക ജീവനക്കാർക്കുള്ള ശമ്പളം എന്നിങ്ങനെ ഒരുമാസം 45,000 രൂപ ചെലവുണ്ട്. കർഷക സമിതി ഭാരവാഹികൾ സ്വന്തം കീശയിൽ നിന്നെടുത്താണ് ചെലവുകൾ നടത്തുന്നത്. ഇങ്ങനെ അധികം മുന്നോട്ടുപോവാൻ കഴിയില്ല. പല സംഭരണ കേന്ദ്രങ്ങളും പ്രതിസന്ധി മൂലം നിർത്തിയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് കളമശ്ശേരിയിലെ ഒരു പൊതുപരിപാടിയിൽ കൃഷിമന്ത്രിയെയും വ്യാവസായിക മന്ത്രിയെ യും ഇരുത്തി അതേ വേദിയിൽ പ്രമുഖ നടൻ ജയസൂര്യ ഇന്നത്തെ കർഷകർ നേരിടുന്ന അവസ്ഥയെ വിവരിച്ചിരുന്നു. കേരളത്തിലെ ഏതൊരു കർഷകനും പറയുവാൻ ആഗ്രഹിച്ച വാക്കുകൾ ആയിരുന്നു വേദിയിൽ ജയസൂര്യ ഉന്നയിച്ചത്. തന്റെ സുഹൃത്തായ ഒരു കർഷകന്റെ അനുഭവം കൂടി പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ സർക്കാരിന്റെ വീഴ്ച ചോദ്യംചെയ്ത അദ്ദേഹം നേരിടേണ്ടിവന്നത് കടുത്ത സൈബർ ആക്രമണത്തെയാണ്. വിമർശനം ഉൾക്കൊള്ളുന്നതിന് പകരം പരിഹാസങ്ങളുമായാണ് മന്ത്രിമാർ രംഗത്ത് എത്തിയത്. കാലിന് ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും അഹങ്കാരം ലവലേശം കുറയ്ക്കുവാൻ തയ്യാറാകാത്ത ഭരണകൂടം നാട് ഭരിക്കുമ്പോൾ ഇനിയും ആത്മഹത്യകൾ ആവർത്തിക്കാം. ഉത്തരവാദിത്വബോധമുള്ള ഒരു പൊതുസമൂഹം എന്ന നിലയിൽ നമുക്ക് ജാഗ്രതയോടെ മുന്നേറാം.
Alappuzha
വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം, കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു
ആലപ്പുഴ: കോർത്തുശേരിയിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. തീർഥാടന യാത്രക്കിടെയാണ് ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടത്. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പോലീസ്. സെപ്റ്റംബർ നാലിന് വീട്ടിൽ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ ഏഴിനാണ് മകൻ രാധാകൃഷ്‌ണൻ പോലീസിന് പരാതി നൽകിയത്. ക്ഷേത്ര ദർശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി.
സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. സുഭദ്രയുടെ സ്വർണം ദമ്പതികൾ കൈക്കലാക്കി യിരുന്നെന്നും അതേ കുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം.
Featured
സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും ആര്‍.എസ്.എസ് ബന്ധവും പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ ബാന്ധവമുണ്ടെന്നും സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനം അദ്ദേഹം പറഞ്ഞു.
ഉപജാപക സംഘത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തു വരും. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതും ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറിയതും തൃശൂര്‍ പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്.
മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കാഫീര്‍ വിവാദത്തിലൂടെ സി.പി.എം ശ്രമിച്ചത്. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്ന സന്ദേശമാണ് എ.ഡി.ജി.പി വഴി മുഖ്യമന്ത്രി ആര്‍.എസ്.എസിന് കൈമാറിയത്. ഇതിന്റെ തുടര്‍ച്ചയായി ബി.ജെ.പിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണ് പൂരം കലക്കിയത്. വിശ്വാസത്തെയും ആചാരാനുഷ്ടാനങ്ങളെയും കുറിച്ച് പറഞ്ഞ ബി.ജെ.പിയാണ് ഉത്സവം കലക്കിയത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കപട നിലപാടുകള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്.
പത്തു ദിവസമായി ഒരു ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും വെല്ലുവിളിക്കുകയാണ്. എന്നിട്ടും മിണ്ടുന്നില്ല. പഴയ സി.പി.എം ആയിരുന്നെങ്കില്‍ ഇങ്ങനെയാണോ പറയുന്നത് തെറ്റാണെന്നു പറയാന്‍ പോലും പറ്റുന്നില്ല. അതാണ് സി.പി.എമ്മിലെ ജീര്‍ണതയുടെ ഏറ്റവും വലിയ അടയാളം.സ്വര്‍ണക്കള്ളക്കടത്തും കൊടകര കുഴല്‍പ്പണ കേസും ആവിയായതു പോലെ ഇപ്പോഴത്തെ ആരോപണങ്ങളിലെ അന്വേഷണങ്ങളും ആവിയായി പോയാല്‍ പ്രതിപക്ഷ അതിനെ നിയമപരമായി നേരിടും. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടു തവണ ജയിലിലായി.
സ്വര്‍ണക്കള്ളക്കടത്തിന് പുറമെ സ്വര്‍ണം പൊട്ടിക്കലും കൊലപാതകങ്ങളും കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാന്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Featured
ഓണാഘോഷം ഇല്ല :പ്രതീകാത്മക പൂക്കളം മാത്രം
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തില്‍ വയനാട്ടിലുണ്ടായ വിവരണാതീതമായ നഷ്ടങ്ങളുടെയും ജീവഹാനിയുടെയും പശ്ചാത്തലത്തില്‍ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പൂക്കള മത്സരവും കലാപരിപാടികളടക്കമുള്ള ഓണാഘോഷ പരിപാടികള്‍ ഇത്തവണ ഒഴിവാക്കി. എന്നാല്‍ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ സരസ്, സെക്രട്ടേറിയറ്റ് വനിതാവേദി, സമഷ്ടി എന്നിവയുടെ സഹകരണത്തോടെ 11ന് പ്രതീകാത്മകമായി പൂക്കളമൊരുക്കുന്നു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login