Connect with us
inner ad

Featured

കർഷകർ ക്രിമിനലുകളല്ല, അന്നദാതാക്കൾ: മധുര സ്വാമിനാഥൻ

Avatar

Published

on

ന്യൂഡൽഹി: കർഷകർ ക്രിമിനലുകൾ അല്ലെന്നും നമുക്ക് അന്നം തരുന്നവരാണെന്നും കൃഷി ശാസ്ത്രജ്ഞയും ഭാരത രത്ന ജേതാവ് ഡോ. എം.എസ്. സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥൻ. തങ്ങളുടെ ജീവിത​ഗന്ധിയായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന അവരെ ക്രിമിനലുകളെപ്പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ല. ബാരിക്കേഡും മുള്ളുവേലിയും കെട്ടി പ്രതിരോധിക്കുകയല്ല,. അവർ ഉന്നയിക്കുന്ന ആവശ്യങ്ങളോട് അനുഭാവപൂർവം പ്രതികരിക്കുകയാണു വേണ്ടതെന്നും മധുര പറഞ്ഞു. പുസയിൽ ഇന്ത്യൻ അ​ഗ്രികൾച്ചർ ഇൻസ്റ്റിട്യൂട്ട് ഓഫ് റിസേർച്ചിൽ നടന്ന ശാസ്ത്ര കോൺഫറൻസിൽ കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ചിനു പിന്തുണ അറിയിച്ചു സംസാരിക്കുകയായിരുന്നു മധുര.

അതിനിടെ ചലോ സമരം കൂടുതൽ കടുപ്പിക്കുകയാണ് കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം കടുപ്പിച്ചു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

യുദ്ധസമാനമാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ പാത അടച്ചു. ചിലയിടങ്ങളിൽ റോഡുകൾ കുഴിച്ചും പൊലീസ് ഗതാഗതം തടഞ്ഞു. പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് ദില്ലിയിൽ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെയും കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. അതേസമയം, കർഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. പിസിസികളുടെ നേതൃത്വത്തിൽ 16 ന് പ്രതിഷേധം നടത്തും.
ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പടുത്തി. കർഷക സമരത്തെ പിന്തുണച്ച് ബിഎസ്പിയും രംഗത്തെത്തി. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഗൗരവതരമായി പരിഗണിക്കണം എന്ന് മായാവതി ആവശ്യപ്പെട്ടു. കർഷകർ രാജ്യത്തിൻ്റെ അന്നദാതാക്കളാണെന്നും സമരത്തെ അടിച്ചമർത്തരുതെന്നും മായാവതി കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

‘ഇത്രയ്ക്ക് അടിമയാകരുത്’; പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം

Published

on

കൊച്ചി: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച സിപിഎം നേതാവും എംഎൽഎയുമായ പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം. അങ്ങേയറ്റം നീചമായ പരാമർശമാണ് രാഹുൽഗാന്ധിക്കെതിരെ അൻവർ നടത്തിയത്. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ‘നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്. അൻവറിന്റെ പരാമർശം താങ്കൾക്ക് വേദനയുണ്ടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വളരെ മോശം പരാമർശം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും അൻവറിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

Continue Reading

Featured

മമ്മൂട്ടിയെ സന്ദർശിച്ച്, നഗരത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ

Published

on

കൊച്ചി: എറണാകുളം നഗരത്തിലായിരുന്നു യൂഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്‍റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ തന്നെ നടൻ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകൾ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.രാവിലെ തേവര ഫെറിയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. തേവര, രവിപുരം മേഖലകളിൽ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. മുപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയശേഷമാണ് ഉച്ചവരെയുള്ള പ്രചാരണം എറണാകുളം സൗത്തിൽ സമാപിച്ചത്. ഉച്ചയ്ക്ക് ശേഷം മനോരമ ജംഗ്‌ഷനിൽ നിന്ന് സ്‌ഥാനാർഥി പര്യടനം പുനഃരാരംഭിക്കുമ്പോഴും പ്രവർത്തകരും സ്‌ഥാനാർഥിയും ഉന്മേഷവാന്മാരായിരുന്നു.

ഇന്ത്യയെ വീണ്ടെടുക്കാൻ വോട്ട് വിനിയോഗിക്കണമെന്നും എംപി എന്ന നിലയിലുള്ള പ്രവർത്തനങ്ങളും മണ്ഡലത്തിൽ തുടക്കമിട്ട നൂതനമായ പദ്ധതികളും വിലയിരുത്തണമെന്നും വോട്ടർമാരോട് സ്‌ഥാനാർഥിയുടെ അഭ്യർഥന. സംസ്‌ഥാന സർക്കാർ തുടർച്ചയായി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഹൈബി കുറ്റപ്പെടുത്തി. പൂക്കളും ഷാളുകളുമൊക്കെയായി എത്തിയ പ്രവർത്തകരുടെയും അമ്മമാരുടെയും കുട്ടികളുടേയുമെല്ലാം സ്വീകരണം ഏറ്റുവാങ്ങിയാണ് ഹൈബി ഈഡൻ ഓരോ സ്വീകരണ കേന്ദ്രവും പിന്നിട്ടത്. പുല്ലേപ്പടിയിലും കതൃക്കടവിലുമെല്ലാം വാദ്യ മേളങ്ങളോടെയാണ് സ്‌ഥാനാർഥിയെ നാട്ടുകാർ സ്വീകരിച്ചത്. പത്മ ജംഗ്‌ഷനിലും നോർത്ത് ഓട്ടോ സ്റ്റാൻഡിലുമെല്ലാം ഓട്ടോറിക്ഷ തൊഴിലാളികളടക്കം ഹൈബി ഈഡന് പിന്തുണ പ്രഖ്യാപിച്ചെത്തി. കതൃക്കടവിൽ സ്വീകരണ യോഗം സമാപിക്കുമ്പോഴേക്കും ഉത്‌സവ പ്രതീതിയിലായിരുന്നു നാട്ടുകാരും പ്രവർത്തകരും

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Published

on

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന്‍റെ പേരില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെയാണ് കേസ്. പേരാമ്പ്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഷാഫി പറമ്പിലിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശവും അജീഷ് നടത്തിയെന്നാണ് പരാതി. ഫേസ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ആക്രമണങ്ങളുമുയര്‍ന്നിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ തന്നെയാണ് ഷാഫിക്കെതിരെ അജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

Continue Reading

Featured