Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kannur

സംസ്ഥാനത്ത് കർഷക ആത്മഹത്യ പെരുകുന്നു, ഉത്തരവാദി സംസ്ഥാനസർക്കാർ; പ്രതിപക്ഷ നേതാവ്

Avatar

Published

on

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്ത് പാത്തൻപാറ നൂലിട്ടാമലയിൽ ഇടപ്പാറക്കൽ ജോസിനെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നു മാസത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം നാലാമത്തെ കർഷക ആത്മഹത്യയാണ് ഉണ്ടായത്. രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 91 കർഷകരാണ് ആത്മഹത്യ ചെയ്‌തതെന്നും
പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ന്യായവില കിട്ടാത്തതും വന്യമൃഗശല്യവും കാലാവസ്ഥാ മാറ്റവും രോഗബാധയുമൊക്കെ സംസ്ഥാനത്തെ ഭൂരിഭാഗം കർഷകരെയും കടക്കെണിയിലാക്കിയിരിക്കുകയാണ്. വിളനാശവും വിളകളുടെ വിലയിടിവും കാരണം വായ്പ‌ തിരിച്ചടയ്ക്കാൻ പോലും സാധിക്കാതെ പല കർഷകരും കൂടുതൽ കടക്കെണിയിൽ അകപ്പെടുകയാണ്. ലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾ ജപ്തി ഭീഷണിയിലാണ്. ഇത്രയേറെ ഭീതിതമായ അവസ്ഥ നിലനിൽക്കുമ്പോഴും കർഷകരെയും കാർഷിക മേഖലയെയും പിണറായി സർക്കാർ പൂർണ്ണമായുംഅവഗണിക്കുകയാണ്. ഈ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കണ്ണൂരിലെ ജോസ്.

Advertisement
inner ad

പലിശയ്ക്ക് പണമെടുത്ത് കൃഷിയിറക്കുന്ന കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാരെ ആത്മഹത്യ മുനമ്പിൽ നിർത്തിയിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഖജനാവിലെ പണമെടുത്ത്, ഒരു കോടി രൂപയുടെ ബസിൽ നവകേരള സദസെന്ന അശ്ലീല നാടകം നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിച്ച പണമെങ്കിലും പാവങ്ങൾക്ക് നൽകിയിരുന്നെങ്കിൽ ജോസ് ഉൾപ്പെടെയുള്ളവരുടെ ആത്മഹത്യകൾ ഒഴിവാക്കാമായിരുന്നു. കർഷകർക്കും വയോധികർക്കും സാധാരണക്കാർക്കും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നാടായി കേരളത്തെ ഈ സർക്കാർ മാറ്റിയിരിക്കുകയാണ്. ക്ഷേമ പെൻഷനുകൾ പോലെ കർഷക പെൻഷൻ നൽകിയിട്ടും മാസങ്ങളായി. കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Advertisement
inner ad

Kannur

പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍

Published

on

കണ്ണൂർ: പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍. മുയ്യത്തെ അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കേസില്‍ പ്രതിയായ തളിപറമ്പ് മുയ്യത്തെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അനീഷ് നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടുപ്രതിയുമായ രമേശൻ റിമാൻഡിലാണ്.

പ്ലസ് വണ്‍ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പൊലിസ് കേസെടുത്തത്. പീഢനത്തിനിരയായ വിദ്യാർത്ഥിയുടെ പരാതിയില്‍ കൂട്ടുകാർ വിളിച്ചു വരുത്തുകയും രമേശനെ പിടികൂടി പൊലിസില്‍ ഏല്‍പിക്കുകയുമായിരുന്നു. രമേശൻ വിളിച്ചു വരുത്തിയ അനീഷ് രംഗം പന്തിയല്ലെന്ന് കണ്ട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പാർട്ടി നിയന്ത്രിത സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാളെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മാറ്റി നിർത്തുകയും പാർട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Advertisement
inner ad
Continue Reading

Kannur

പ്രകൃതിവിരുദ്ധ പീഡനം, പോക്സോ കേസ്; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി

Published

on

കണ്ണൂര്‍: കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ നേതാക്കളെ പുറത്താക്കി മുഖം രക്ഷിക്കാൻ പാർട്ട . പോക്സോ വകുപ്പ് പ്രകാരമാണ് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ അറസ്റ്റിലായി. മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷും പ്രതിയാണ്. രണ്ട് വിദ്യാര്‍ത്ഥികളെ പീഡീപ്പിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
പ്രതിയായ അനീഷിനായും പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇരുവര്‍ക്കുമെതിരെ െപൊലീസ് കേസെടുത്തതിന് പിന്നാലെ പാര്‍ട്ടി നടപടിയെടുത്തു. രണ്ട് പേരെയും സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Continue Reading

Featured

പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Published

on

കണ്ണൂര്‍: തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും കേസില്‍ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. മുയ്യത്തുവെച്ച് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വിദ്യാര്‍ഥി ഇക്കാര്യം കൂട്ടുകാരെ അറിയിച്ചപ്പോള്‍ രമേശന്റെ ഭാഗത്തുനിന്ന് അവരും ഇത്തരം മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളെല്ലാവരും ചേര്‍ന്ന് രമേശനെ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement
inner ad

പീഡനത്തിനിരയായ വിദ്യാര്‍ഥിയുടെ ഫോണില്‍ നിന്ന് രമേശനെ ഇവര്‍ വിളിച്ചു. തുടര്‍ന്ന് രമേശന്‍ കൂട്ടുകാരന്‍ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനോടും സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചു. രമേശന്‍ സ്ഥലത്തെത്തിയതോടെ കുട്ടികള്‍ ഇയാളെ കൂട്ടമായി മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

രമേശനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവം വിവാദമായതോടെ തളിപ്പറമ്പ് സിപിഎം ഏരിയാ കമ്മിറ്റി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് ഇരുവരെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.

Advertisement
inner ad
Continue Reading

Featured