Connect with us
48 birthday
top banner (1)

Death

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; പച്ചക്കറി കര്‍ഷകൻ ജീവനൊടുക്കി

Avatar

Published

on

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. മലമ്പുഴയിലെ പച്ചക്കറി കർഷകൻ പി കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്.കൃഷി ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലായിരുന്നു വിജയനെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Accident

പോക്കറ്റിൽനിന്ന്​ മൊബൈൽ പൊട്ടിത്തെറിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Published

on

ചെന്നൈ: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മധുര-പരംകുടി ഹൈവേയില്‍ ബൈക്കില്‍ പോകുകയായിരുന്ന ജി രജിനി ( 36) ആണ് മരിച്ചത്. പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ആര്‍ പാണ്ടി (31) ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രജിനിയെ രക്ഷിക്കാനായില്ല. രജനിയുടെ പാന്റിന്റെ കീശയിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. വഴിയില്‍ വെച്ച്‌ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോള്‍ വണ്ടി നിയന്ത്രണം വിട്ടു മറിയുകയും തലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

Advertisement
inner ad
Continue Reading

Bengaluru

ബംഗളൂരുവില്‍ മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

Published

on

ബംഗളൂരു: ഡെങ്കിപ്പനി ബാധിച്ച മലയാളി അധ്യാപിക ബംഗളൂരുവില്‍ മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി. കെ. വർഗീസിന്‍റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോളാണ് (24) മരിച്ചത്. രോഗബാധയേ തുടർന്ന് കഴിഞ്ഞ കുറച്ച്‌ ദിവസം ബംഗളൂരുവിലെ സെന്‍റ് ഫിലോമിനാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബംഗളൂരുവില്‍ എംഎസ്‌സി പഠനം പൂർത്തിയാക്കി ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ.

Advertisement
inner ad
Continue Reading

Death

എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു

Published

on

കൊച്ചി: എച്ച് 1 എൻ 1 ബാധിച്ച് സംസ്ഥാനത്ത് നാല് വയസുകാരൻ മരിച്ചു. എറണാകുളം ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 14 നാണ് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Continue Reading

Featured