കർഷക പ്രക്ഷോഭം : ആരെയും അറസ്റ്റ് ചെയ്യാൻ കമ്മിഷ്ണർക്ക് പ്രത്യേക അധികാരം നൽകി ലഫ്റ്റനന്റ് ഗവർണർ .

രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ ആരെയും അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസ് കമ്മിഷ്ണർക്ക് പ്രത്യേക അധികാരം നൽകി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. ഒക്ടോബർ 18 വരെ ദേശീയ സുരക്ഷാ നിയമം ചുമതനുള്ള അധികാരമാണ് നൽകിയത്.

രാജ്യതലസ്ഥാനത്തു പ്രതിഷേധം കടുപ്പിച്ചു കർഷക പാർലമെന്റ് തുടങ്ങിയതിന് പിന്നാലെയാണ് ദില്ലി ലഫ്റ്റനന്റ് ഗവർണറുടെ നടപടി. ആർക്കെതിരെയും ദേശീയ സുരക്ഷാ നിയമം ചുമത്താനുള്ള പ്രത്യേക അനുമതിയാണ് ദില്ലി പൊലീസ് കമ്മീഷണർക്ക് നൽകിയിട്ടുള്ളത്. ഒക്ടോബർ 18വരെ പ്രത്യേക അധികാരം നിലനിൽക്കും.അതേ സമയം കേന്ദ്രസർക്കാറിന്റെ അടിച്ചമർത്തൽ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു.

Related posts

Leave a Comment