Featured
കർഷക നേതാക്കൾ ഇടപെട്ടു; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്നും പിൻവാങ്ങി ഗുസ്തി താരങ്ങൾ
ന്യൂഡൽഹി: ബിജെപി നേതാവായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധസൂചകമായി ഗംഗാനദിയിൽ മെഡലുകൾ ഒഴുക്കാനുള്ള തീരുമാനവുമായി ഹരിദ്വാറില്‍ എത്തിയ ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ. ബി കെ യു അധ്യക്ഷൻ നരേഷ് ടിക്കായ്ത്ത് ഉൾപ്പെടെയുള്ളവരാണ് ഹരിദ്വാറിലെത്തി താരങ്ങളെ ആശ്വസിപ്പിച്ച്, അനുനയിപ്പിച്ചത്. ഗുസ്തി താരങ്ങളുമായി സംസാരിച്ച് കർഷക നേതാക്കൾ മെഡലുകൾ തിരികെ വാങ്ങി.പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗുസ്തി താരങ്ങൾ ഇവരോട് പ്രതികരിച്ചത്. ഒപ്പമുണ്ടെന്ന് കര്‍ഷക നേതാക്കള്‍ നൽകിയ ഉറപ്പിനെ തുടർന്ന് മെഡൽ ഗംഗയിലൊഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് താരങ്ങൾ താത്ക്കാലികമായി പിന്തിരിഞ്ഞു..
കഴിഞ്ഞ 38 ദിവസത്തിലധികമായി ഗുസ്തി താരങ്ങള്‍ രാപ്പകല്‍ സമരത്തിലായിരുന്നു നീതി നിഷേധത്തിനെതിരെയുള്ള അറ്റകൈ പ്രതിഷേധം എന്ന നിലയിലാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാനുള്ള തീരുമാനവുമായി താരങ്ങൾ രംഗത്തെത്തിയത്. ബ്രിജ് ഭൂഷനെതിരെ അഞ്ചു ദിവസത്തിനുള്ളിൽ നടപടി വേണമെന്ന് താരങ്ങൾ അന്ത്യശാസനം നൽകി. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ കടുത്ത തീരുമാനം.
Featured
സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയം
ന്യൂഡൽഹി: വീട്ടിൽ മോഷണത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയം. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് (30) എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പോലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഇയാൾ ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അഞ്ചാറു മാസം മുൻപുതന്നെ ഇയാൾ മുംബൈയിൽ വന്നു പോയിരുന്നു.
സെയ്ഫിന്റെ വീട്ടിലെ അതിക്രമത്തിന് ഏതാനും ദിവസം മുൻപാണു വീണ്ടുമെത്തിയത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Featured
ജനുവരി 22-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജീവനക്കാരും പങ്കാളികളാകണം കെ.ജി.ഒ.യു
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 22 ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഏകദിന പണിമുടക്കില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജീവനക്കാരും പങ്കെടുക്കണം എന്ന് പുനലൂരില്‍ ചേര്‍ന്ന കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നാളിതുവരെയായി ഇത്രത്തോളം ആനുകൂല്യങ്ങള്‍ നല്‍കാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിനുള്ള താക്കീതാ യിരിക്കണം ഈ പണിമുടക്ക് എന്നും അവര്‍ ആവശ്യപ്പെട്ടു.
പുനലൂരില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ കെ.ജി. ഒ.യു. സംസ്ഥാന സെക്രട്ടറി ആര്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം എന്നും കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുനഃസ്ഥാപിക്കണം എന്നും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഇടതുസംഘടനകള്‍ ആര്‍ജ്ജവത്തോടെ വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ.ടി.എം.ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.
”സര്‍ക്കാര്‍ ജീവനക്കാരന്റെ ചരമഗീതം’ രചിക്കുകയാണ് ഈ സര്‍ക്കാര്‍ എന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം ജീവനും ഈ സര്‍ക്കാര്‍ യാതൊരുവിലയും നല്‍കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഡോ.ഷിജു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ ഇ.മുജീബ്, സജീവ്.എസ്, ഷിബു.എസ്, രാകേഷ് എം.എസ്, ജി.ബിജിമോന്‍, വിജയന്‍.എം, ബിജുരാജ്, ഹസ്സന്‍ പെരുങ്കുഴി, അനില്‍കുമാര്‍ സി.എസ്സ്, സുഭാഷ്, അനില്‍കുമാര്‍.ആര്‍ എന്നിവര്‍ സംസാരിച്ചു.
Featured
ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നകേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
കൊൽക്കത്ത: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.
2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടർ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്ബി. ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login