കര്‍ഷകരെ ചോരയില്‍ മുക്കി, ഒരാള്‍ മരിച്ചു, ഇനി സമരാഗ്നി

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്ത് സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകരെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ചോരയില്‍ മുക്കി കൊല്ലുന്നു. കഴിഞ്ഞ ദിവസം കര്‍ണാലില്‍ നടന്ന സമരത്തെ ലാത്തികൊണ്ടു നേരിട്ട സര്‍ക്കാര്‍ നൂറുകണക്കിനു കര്‍ഷകരെയാണ് ക്രൂരമായി മര്‍ദിച്ചത്. തലയ്ക്കു ഗുരപതരമായി പരുക്കേറ്റ ഒരു കര്‍ഷകന്‍ ഇന്നു മരിച്ചു. കര്‍ണാല്‍ സ്വദേശി സുശീല്‍ കാജള്‍ ആണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേ സമയം, മരണ കാരണം ഹൃദ്രോഗമാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ലാത്തിച്ചര്‍ജിന് ഉത്തരവിട്ട എസ്ഡിഎം ആയുഷ് സിന്‍ഹയെ പുറത്താക്കണമെന്ന് കര്‍ഷ സമിതി ആവശ്യപ്പെട്ടു. കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഗൂഢാലോചനയ്ക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും കര്‍ഷക സമരസമിതി അറിയിച്ചു. പോലീസ് നടപടിയെ ന്യായീകരിക്കുകയാണ് ഹരിയാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും.

Related posts

Leave a Comment